കാസര്‍ഗോഡ് : പോക്‌സോ കേസില്‍ ജാമ്യത്തിലറങ്ങി നാടുവിട്ട പ്രതി രണ്ട് വര്‍ഷത്തിന് ശേഷം വീണ്ടും പിടിയില്‍ . ചിറ്റാരിക്കല്‍ സ്വദേശി ആന്റോ ചാക്കോച്ചന്‍ (28) ആണ് മുംബൈയിൽ പിടിയിലായിത് .
ചിറ്റാരിക്കല്‍ എസ് എച്ച് ഒ രഞ്ജിത്ത് രവീന്ദ്രന്റെ നേതൃത്വത്തിലുളള പോലീസ് സംഘമാണ് പ്രതിയെ സാഹസികമായി പിടികൂടിയത് .
13 കാരിയെ പീഡിപ്പിച്ച കേസില്‍ ജയിലിലായ പ്രതി ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ നേപ്പാളിലേക്ക് മുങ്ങി . നേപ്പാളില്‍ അനൂപ് മേനോൻ എന്ന പേരില്‍ ആള്‍മാറാട്ടം നടത്തി വര്‍ക്ക് ഷോപ്പ് നടത്തിവരികയായിരുന്നു.
വ്യാജപേരില്‍ പുതിയ പാസ്‌പോര്‍ട്ട് എടുക്കാൻ നേപ്പാളില്‍ നിന്നും മുംബൈയില്‍ എത്തിയപ്പോഴാണ് ആന്റോ ചാക്കോച്ചനെ പോലീസ് പിടികൂടിയത്.
മൂന്ന് പോക്‌സോ കേസുകളാണ് ചിറ്റാരിക്കല്‍ പോലീസ് സ്‌റ്റേഷനില്‍ പ്രതിയുടെ പേരില്‍ നിലവിലുളളത് .