മലയാളികളുടെ പ്രിയ താരങ്ങളിൽ ഒരാളാണ് ഹണി റോസ്. മണിക്കുട്ടൻ നായകനായ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി റോസ് തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. തുടർന്ന് മലയാളത്തിലും മറ്റ് തെന്നിന്ത്യൻ ഭാഷകളിലും താരം അഭിനയിച്ചു. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം ആരാധകർക്കായി തന്റെ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെയ്ക്കാറുണ്ട്.
സിനിമയിൽ സജീവമാണെങ്കിലും ഹണിറോസ് കൂടുതലും പ്രത്യക്ഷപ്പെടുന്നത് ഉദ്ഘാടന വേദികളായിലാണ്. കേരളത്തിന് അകത്തും പുറത്തുമായി നിരവധി ഉദ്ഘാടന ചടങ്ങുകളിൽ താരം പങ്കെടുത്തിട്ടുണ്ട്. ഉദ്ഘാടന ചടങ്ങുകൾക്ക് വളരെ വ്യത്യസ്തമായ വസ്ത്രം ധരിച്ചാണ് ഹണി റോസ് എത്താറുള്ളത്. അതിനാൽ തന്നെ ഹണി റോസിനെ കാണാൻ ആരധകരുടെ തള്ളിക്കയറ്റം ഉണ്ടാവുകയും ചെയ്യും.
താരത്തിന്റെ വസ്ത്രധാരണത്തിനെതിരെ നിരവധി വിമർശനങ്ങളും ഉയർന്നിരുന്നു. താരത്തിന്റെ സൗന്ദര്യം സർജറി ആണെന്ന തരത്തിലും ആരോപണങ്ങൾ ഉയർന്നിരുന്നു. ഇപ്പോഴിതാ ഇത്തരം വിമർശനങ്ങൾക്കെല്ലാം മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഹണി റോസ്. താൻ ധരിക്കുന്ന വസ്ത്രത്തിലല്ല കുഴപ്പം മറ്റുള്ളവരുടെ നോട്ടത്തിലാണ് കുഴപ്പമെന്നും ഹണി റോസ് പറയുന്നു.
എന്ത് വസ്ത്രം ധരിക്കണമെന്നും എങ്ങനെ ധരിക്കണമെന്നും തീരുമാനിക്കേണ്ടത് ഞാൻ തന്നെയാണ്. ആദ്യ സിനിമയിൽ സ്ലീവ് ലെസ് ധരിക്കേണ്ടി വന്നപ്പോൾ കരഞ്ഞ ആളാണ് താനെന്നും തന്റെ വസ്ത്രത്തിനല്ല മറ്റുള്ളവരുടെ നോട്ടത്തിനാണ് കുഴപ്പമെന്നും താരം പറയുന്നു. ഒരു നടിയായി ഇരിക്കുകയും ഗ്ലാമർ മേഖലയിൽ ജോലി ചെയ്യുകയും ചെയ്യുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല, സൗന്ദര്യ സംരക്ഷണത്തിന് കൃത്യമായ ഡയറ്റും വ്യായാമവും താൻ ചെയ്യുന്നുണ്ടെന്നും താരം പറയുന്നു.
പെട്ടെന്ന് ആത്മവിശ്വാസം നഷ്ടപ്പെടുന്ന ഒരാളാണ് താനെങ്കിലും അത് പരിഹരിച്ച് മുന്നോട്ട് പോകാനും തനിക്ക് പറ്റുമെന്നും ഹണി റോസ് പറയുന്നു. പുതിയ കഥാപാത്രങ്ങൾ ലഭിക്കുമ്പോൾ തനിക്കത് ചെയ്യാൻ പറ്റുമോ ചെയ്താൽ ശരിയാകുമോ എന്നൊക്കെ തോന്നൽ ഉണ്ടാവും. പക്ഷെ തനിക്കത് ചെയ്യാൻ പറ്റുമെന്ന് സ്വയം പറഞ്ഞ് വിശ്വസിപ്പിക്കുമെന്നും താരം പറയുന്നു.


 
                                         
                                        