അച്ഛന്റെയും അമ്മയുടെയും പാത പിൻതുടർന്ന് സെലിബ്രേറ്റികളും സിനിമയിലുമെത്തിയ നിരവധിപേരുണ്ട്. ദുല്‍ഖര്‍ സല്‍മാനും , പ്രണവ് മോഹന്‍ലാലും എല്ലാം അത്തരത്തില്‍ പെടും. എന്നാല്‍ അവസരങ്ങള്‍ ലഭിച്ചിട്ട് പോലും സിനിമയില്‍ പ്രവേശിക്കാത്ത താരങ്ങളും ഉണ്ട്. ഇതില്‍ ചിലരൊക്കെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. അതില്‍ ഒരാളാണ് മഞ്ജുപ്പിള്ളയുടെ മകള്‍ ദയ സുജിത്ത്. ദയ എന്നാണ് സിനിമയിലേക്ക് വരുന്നതെന്ന് ആരാധകര്‍ ചോദിക്കാന്‍ തുടങ്ങിയിട്ട് കുറെ കാലമായി. മകളുടെ സിനിമ അരങ്ങേറ്റത്തെ കുറിച്ച് മഞ്ജുപിള്ള ഇതുവരെ പ്രതികരിച്ചിട്ടില്ല.
നിലവില്‍ ഇറ്റലിയില്‍ പഠിക്കുകയാണ് ദയ. ഇതുവരെ സിനിമയില്‍ എത്തിയില്ലെങ്കിലും സോഷ്യല്‍മീഡിയയില്‍ സജീവമാണ് ദയ. പൊതുവേ മോഡേണ്‍ വസ്ത്രങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്ന ഒരു താരം കൂടിയാണ് ദയ. ഇപ്പോള്‍ തന്റെ പുതിയ ചിത്രങ്ങളുമായി എത്തിയരിക്കുകയാണ് താരപുത്രി. മലയാളത്തില്‍ ഇത്രയും ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുളും, ഗ്ലാമറുമായ മറ്റൊരു താരപുത്രിയില്ല എന്നാണ് കമന്റ് ബോക്സില്‍ ആരാധകര്‍ പറയുന്നത്. നേരത്തെ ദയ പങ്കുവച്ച കുറേ അധികം ‘ഹോട്ട് ആന്റ് സെക്സി’ ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.