കവിളില്‍ ഉമ്മ വെച്ചു, പിന്‍ഭാഗത്ത് പിടിച്ച് ഞെരിച്ചു, ആരാധികമാരില്‍ നിന്നുണ്ടായ അനുഭവം പറഞ്ഞ് ദുല്‍ഖര്‍

കവിളില്‍ ഉമ്മ വെച്ചു, പിന്‍ഭാഗത്ത് പിടിച്ച് ഞെരിച്ചു, ആരാധികമാരില്‍ നിന്നുണ്ടായ അനുഭവം പറഞ്ഞ് ദുല്‍ഖര്‍

പാന്‍ ഇന്ത്യന്‍ താരമായി വളര്‍ന്ന ദുല്‍ഖര്‍ സല്‍മാന് ഒരേ സമയം തെലുങ്കിലും തമിഴിലും ഹിന്ദിയിലും വ്യത്യസ്തമായ സിനിമകള്‍ ഒരേ സമയം റിലീസിന് എത്തുന്നതും ഏറെ ശ്രദ്ധേയമാണ്. കിങ് ഓഫ് കൊത്ത തിയ്യേറ്ററിലെത്താനാരിക്കെയാണ്‌ താരത്തിന്റെ തുറന്ന്‌ പറച്ചിൽ

ദുല്‍ഖര്‍ ഏത് പരിപാടിക്ക് പോയാലും ആരാധകര്‍ അദ്ദേഹത്തെ വളയാറുണ്ട്. കൂടെ നിന്ന് സെല്‍ഫിയെടുക്കാനും ഒന്നു സംസാരിക്കാനും എത്തുന്നവര്‍ നിരവധിയാണ്. ഇപ്പോഴിതാ ആരാധകര്‍ തന്നെ അനുചിതമായി സ്പര്‍ശിച്ച ചില സംഭവങ്ങളെ കുറിച്ച് സംസാരിക്കുകയാണ് താരം.

Site Icon

അതില്‍ ഒന്ന് തന്നെ ഒത്തിരി വേദനിപ്പിച്ചുവെന്നും താരം പറയുന്നു. ഫോട്ടോ എടുക്കാനെത്തിയ ഒരു പ്രായമായ സ്ത്രീ തന്റെ കവിളില്‍ ഉമ്മ വെച്ചു. ഉചിതമായ ഒന്നായിരുന്ന അതെന്നും എന്നാല്‍ സ്വീറ്റായിരുന്നുവെന്നും ഫോട്ടോക്ക് താന്‍ പോസ് ചെയ്യുന്നതിനിടെയായിരുന്നു സംഭവമെന്നും താന്‍ ശരിക്കും ഞെട്ടിയെന്നും ദുല്‍ഖര്‍ പറയുന്നു.

മറ്റൊരു ആരാധിക തന്റെ പിന്‍ഭാഗത്ത് പിടിച്ചു. അതും ഒരു പ്രായമായ സ്ത്രീയായിരുന്നവെന്നും അവര്‍ പിടിച്ച് ഞെരിച്ചുവെന്നും എന്തുകൊണ്ടാണ് അവര്‍ അങ്ങനെ ചെയ്തതെന്ന് അറിയില്ലെന്നും തനിക്ക് ശരിക്കും വേദനിച്ചുവെന്നും ദുല്‍ഖര്‍ പറയുന്നു.

Leave a Reply