ഗോപി സുന്ദറിനൊപ്പമുള്ള പെൺകുട്ടിയെ തിരഞ്ഞ്‌ സോഷ്യൽ മീഡിയ

ഗോപി സുന്ദറിനൊപ്പമുള്ള പെൺകുട്ടിയെ തിരഞ്ഞ്‌ സോഷ്യൽ മീഡിയ

സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ പ്രധാന ചർച്ച സംഗീതസംവിധായകന്‍ ഗോപി സുന്ദറിന്റെ പുതിയ കാമുകിയെക്കുറിച്ചാണ്‌. ഗോസിപ്പിനപ്പുറം വലിയ വിമർശനമാണ്‌ ഇപ്പോൾ താരത്തെ ചുറ്റിപ്പറ്റി ഉയരുന്നത്‌. പലപ്പോഴും താരത്തിന്റെ വ്യക്തി ജീവിതത്തിലെ സംഭവങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പങ്കുവയ്ക്കാറുണ്ട്. ഇതിന് പിന്നാലെ കൂടുതല്‍ വിമര്‍ശനമാണ് ഈ താരം കേള്‍ക്കേണ്ടിവരാര്‍. ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്താതെയാണ് ഗായിക അഭയാ ഹിരണ്‍മഴിയുമായി ഗോപി സുന്ദര്‍ ലിവിംങ് ടുഗതര്‍ ആരംഭിച്ചത്. എന്നാല്‍ ഏറെനാള്‍ ഒന്നിച്ചു കഴിഞ്ഞശേഷം ഇരുവരും വേര്‍പിരിഞ്ഞു. പിന്നാലെ ഗായിക അമൃത സുരേഷുമായി ഒന്നിക്കുകയായിരുന്നു ഗോപി സുന്ദര്‍. ഇരുവരും ഒന്നിച്ച് നില്‍ക്കുന്ന ഫോട്ടോ പങ്കുവെച്ചുകൊണ്ടായിരുന്നു തങ്ങളുടെ പ്രണയം താരങ്ങള്‍ പുറത്തു പറഞ്ഞത്.

ഇതിന് പിന്നാലെ അമൃതയും ഗോപി സുന്ദറും നിരവധി വിമര്‍ശനം കേള്‍ക്കേണ്ടിവന്നു. എന്നാല്‍ ഈ അടുത്ത് അമൃതയും ഗോപിയും പിരിഞ്ഞു എന്ന തരത്തിലുള്ള വാര്‍ത്തയാണ്‌ വന്നത്‌. ഇതിനിടെ അമൃതയ്‌ക്കൊപ്പം ഉള്ള ഒരു ഫോട്ടോ പങ്കുവെച്ച് ഗോപി സുന്ദര്‍ എത്തി. ഇപ്പോഴിതാ ഗോപി സുന്ദറിന്റെ മറ്റൊരു ഫോട്ടോയാണ് ചർച്ചയാകുന്നത്‌.

പ്രിയ നായർക്കൊപ്പമുള്ള ചിത്രമാണ്‌ പുറത്ത്‌ വന്നത്‌. പ്രിയയെ ഗോപി സുന്ദര്‍ നെഞ്ചോട് ചേര്‍ത്ത് നില്‍ക്കുന്നതാണ്‌ ചിത്രം. ഗോപി സുന്ദറിനൊപ്പം ഉള്ള ഫോട്ടോ പ്രിയ പങ്കിട്ടതോടെ പുതിയ ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ആരാണ് ആ സുന്ദരി എന്ന് അറിയാനായിരുന്നു പ്രേക്ഷകര്‍ക്ക് തിടുക്കം.

ഉസ്താദ് ഹോട്ടലില്‍ എത്തിയ ചിത്രവും പ്രിയ ടാഗ് ചെയ്തിട്ടുണ്ട്. ഫോട്ടോ വൈറലായതോടെ നിരവധി കമന്റുകള്‍ വരാന്‍ തുടങ്ങി. ഒടുവില്‍ പ്രിയ ഒരു ആര്‍ട്ടിസ്റ്റ് ആണെന്ന് സോഷ്യല്‍ മീഡിയ കണ്ടെത്തി. എന്നാല്‍ ചിത്രത്തിന്റെ പിന്നിലെ മറ്റു കഥകള്‍ ഒന്നും അറിയില്ല. ഇരുവരും ഡേറ്റിങ്ങില്‍ ആണോ എന്ന തരത്തിലുള്ള ചോദ്യം വരുന്നുണ്ട്. Happy 16 ഗോപ്‌സ് എന്നാണ് ഗോപി സുന്ദറിന്റെ പിറന്നാളിന് പ്രിയ കുറിച്ചത്.

Leave a Reply