ലൈംഗിക ബന്ധത്തിന്‌ തയാറായില്ല: കാമുകൻ പെൺകുട്ടിയെ ആക്രമിച്ചു

ലൈംഗിക ബന്ധത്തിന്‌ തയാറായില്ല: കാമുകൻ പെൺകുട്ടിയെ ആക്രമിച്ചു

ലൈംഗിക ബന്ധത്തിന് തയാറാകാതിരുന്ന പങ്കാളിയെ സ്ക്രൂഡ്രൈവർ ഉപയോഗിച്ച് ആക്രമിച്ച യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശ് സ്വദേശിയായ ശിവം കുമാറാണ് അറസ്റ്റിലായത്. ഗുരുഗ്രാമിലെ രാജീവ് ചൗക്കിൽനിന്നാണ് ഇയാളെ പിടികൂടിയത്. സദർ പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ഗുരുഗ്രാമിൽ ദുരഭിമാനക്കൊല; യുവതിയെ മാതാപിതാക്കളും സഹോദരനും ചേർന്ന് കൊലപ്പെടുത്തി
ഇരുപത്തെട്ടുകാരിയായ യുവതിയാണ് ശിവം കുമാറിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. വ്യാഴാഴ്ച വീട്ടിലെത്തിയ ഇയാൾ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചെന്നും, അതിനു തയാറാകാതിരുന്നപ്പോൾ സ്ക്രൂഡ്രൈവറുമായി ആക്രമിച്ചെന്നുമാണ് പരാതി.

ഭർത്താവിൽ നിന്ന് പിരിഞ്ഞു താമസിക്കുന്ന യുവതിയാണ് പരാതിക്കാരി. ഗുരുഗ്രാമിൽ ജോലിസംബന്ധമായി വാടകയ്ക്കു താമസിക്കുന്ന ഇവർ, അവിടെവച്ചാണ് യുപിക്കാരനായ ശിവം കുമാറിനെ പരിചയപ്പെട്ടത്. തുടർന്ന് ഇരുവരും ഒരുമിച്ച് താമസം തുടങ്ങി. വിവാഹ വാഗ്ദാനം നൽകി ഇയാൾ യുവതിയുമായി ശാരീരിക ബന്ധം പുലർത്തി.

എന്നാൽ, ഇയാൾ വിവാഹിതനാണെന്ന കാര്യം മറച്ചുവച്ചാണ് തനിക്കൊപ്പം താമസിച്ചതെന്ന് പരാതിക്കാരി പറയുന്നു. ഈ വിവരം അറിഞ്ഞ ശേഷം ഇയാളിൽനിന്ന് അകലം പാലിച്ചു. എന്നാൽ, വ്യാഴാഴ്ച വൈകുന്നേരം ബൈക്കിലെത്തിയ ഇയാൾ, ശാരീരിക ബന്ധത്തിനു നിർബന്ധിച്ചു. തയാറല്ലെന്നു പറഞ്ഞപ്പോൾ കുപിതനായി ആക്രമിച്ചെന്നാണ് പരാതി. സാരമായി പരുക്കേറ്റ യുവതിയെ അയൽക്കാരാണ് ആശുപത്രിയിൽ എത്തിച്ചത്

Leave a Reply