പീഢന പരാതി നൽകിയ പെൺകുട്ടിയെ വീട്ടിൽ കയറി വെട്ടി പിതൃസഹോദരൻ

പീഢന പരാതി നൽകിയ പെൺകുട്ടിയെ വീട്ടിൽ കയറി വെട്ടി പിതൃസഹോദരൻ

കൂത്താട്ടുകുളത്ത്‌ ഇലഞ്ഞിയിൽ പോക്സോ കേസിൽ ഇരയായ പെൺകുട്ടിയെ പ്രതി വീട്ടിൽ കയറി വെട്ടി പരുക്കേൽപിച്ചശേഷം ആത്മഹത്യ ചെയ്തു. പെൺകുട്ടിയുടെ പിതൃസഹോദരനാണ് ശനിയാഴ്ച രാവിലെ പതിനൊന്നരയോടെ കുട്ടിയെ വീട്ടിൽ കയറി ആക്രമിച്ചത്. വീട്ടിൽ കുട്ടി ഒറ്റക്കായിരുന്നു. പെൺകുട്ടി തുണി അലക്കുന്നതിനിടെ പ്രതി വാക്കത്തി ഉപയോഗിച്ച് തലയ്ക്ക് വെട്ടുകയായിരുന്നു

പരുക്കേറ്റ പെൺകുട്ടി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിയെ പിന്നീട് വീടിനു സമീപത്തെ റബർ തോട്ടത്തിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. പ്രതിക്കെതിരെ ഒരു വർഷം മുൻപു പെൺകുട്ടി നൽകിയ പരാതിയിന്മേൽ കേസുണ്ട്. 2021ൽ പീഡിപ്പിച്ചെന്നാണ് പരാതി. ഈ കേസിന്റെ വാദം തുടങ്ങാനിരിക്കെയാണ് സംഭവം. പെൺകുട്ടിയുടെ പിതാവ് സെക്യൂരിറ്റി ജീവനക്കാരനാണ്.

Leave a Reply