പ്രകൃതിയുടെ സിംഫണിയിൽ നൃത്തം ചെയ്യുന്നു ; വെള്ളച്ചാട്ടത്തിൽ കുളിക്കുന്ന ചിത്രം പങ്കുവെച്ച് അമല പോൾ

പ്രകൃതിയുടെ സിംഫണിയിൽ നൃത്തം ചെയ്യുന്നു ; വെള്ളച്ചാട്ടത്തിൽ കുളിക്കുന്ന ചിത്രം പങ്കുവെച്ച് അമല പോൾ

തെന്നിന്ത്യയിലെ സൂപ്പർ നായിക അമല പോൾ വെള്ളച്ചാട്ടത്തിൽ കുളിക്കുന്ന ചിത്രവും അതിനൊപ്പം നൽകിയ അടിക്കുറിപ്പും വൈറലായി. തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങളാണ്‌ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്‌. സിനിമയിൽ നിന്നും താൽക്കാലിക അവധിയെടുത്ത് ആത്മീയ യാത്രയിലാണെന്ന്‌ താരം വെളപെടുത്തിയിരുന്നു. ആത്മീയ യാത്രയിലെ ചിത്രങ്ങളാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. എന്നാൽ ആത്മീയ യാത്രയ്‌ക്കിടയിൽ ഹോട്ട്‌ ലുക്കിലുള്ള ചിത്രമാണ്‌ താരം ആരാധകർക്കായി പങ്കുവെച്ചത്‌.

  • താൻ ഇപ്പോൾ വലിയൊരു കാടിനകത്ത് ആണെന്ന് കാടിനോടാണ് ഇഷ്ടമെന്നും പറഞ്ഞാണ് കാടിനകത്തുള്ള വെള്ളച്ചാട്ടത്തിൽ കുളിക്കുന്ന ചിത്രങ്ങൾ അമല പോൾ പങ്കുവെച്ചിരിക്കുന്നത്. വിവാഹ മോചനത്തിന് ശേഷം സിനിമയിൽ നിന്നും വിട്ട് നിന്ന താരം ഈ അടുത്താണ് ടീച്ചർ എന്ന ചിത്രത്തിലൂടെ വീണ്ടും തിരിച്ചെത്തിയത്. മലയാളത്തിലൂടെയുള്ള മടങ്ങി വരവിനു ശേഷം വമ്പൻ ചിത്രങ്ങളാണ്‌ അണിയറയിലുള്ളത്‌. പൃത്വിരാജ് നായകനാകുന്ന ആടുജീവിതമാണ് അമല പോളിന്റെ അടുത്ത റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. മമ്മുട്ടി നായകനായ ക്രിസ്റ്റഫറിലും അജയ് ദേവ്ഗണിന്റെ ഭോലയിലുമാണ് അമല പോളിന്റെതായി അവസാനം തിയേറ്ററിൽ എത്തിയ ചിത്രങ്ങൾ.

Leave a Reply