സൗദി ക്ലബ് അൽ ഹിലാൽ മെസ്സിയെ സ്വന്തമാക്കാൻ ലോകറെക്കോർഡ് തുക വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ അൽ ഹിലാലിന്റെ ഓഫർ നിരസിച്ച് മെസ്സി അമേരിക്കൻ ക്ലബായ അൽ ഹിലാലിലേക്ക് പോകുകയായിരുന്നു. ഇതോടെ വീണ്ടും മറ്റൊരു റെക്കോർഡ് തുകയുമായി ബ്രസീലിയൻ സൂപ്പർ താരം നെയ്മറെ സമീപിച്ചിരിക്കുകയാണ് അൽ ഹിലാൽ.
താരത്തിന്‍റെ ഏജന്‍റുമായി അല്‍ ഹിലാല്‍ അധികൃതര്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് പ്രമുഖ സ്‌പോര്‍ട്‌സ് മാധ്യങ്ങള്‍ നല്‍കുന്ന സൂചന. പ്രാരംഭ ചര്‍ച്ചകള്‍ക്കായി അല്‍-ഹിലാലില്‍ നിന്നുള്ള ഒരു പ്രതിനിധി സംഘം വെള്ളിയാഴ്‌ച പാരിസില്‍ എത്തിയെന്നാണ് പ്രമുഖ സ്‌പോര്‍ട്‌സ് വെബ്‌സൈറ്റായ സിബിഎസ് നല്‍കുന്ന സൂചന. കഴിഞ്ഞ സീസണില്‍ അല്‍ – നസ്‌റില്‍ ചേര്‍ന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് ലഭിക്കുന്ന താരതമ്യപ്പെടുത്താവുന്ന വേതനം നെയ്‌മറിന് ലഭിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. 45 മില്യൻ യൂറോ വാര്‍ഷിക പ്രതിഫലമാണ് അല്‍ ഹിലാല്‍ താരത്തിന് വാഗ്‌ദാനം ചെയ്യുന്നതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.പിഎസ്‌ജിയുമായുള്ള ബന്ധം അത്ര ഊഷ്‌മളമല്ലാത്തതിനാല്‍ താരം ടീം വിടുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.