ആലപ്പുഴ: ആറുവയസുള്ള ആണ്‍കുട്ടിയെ ലൈംഗികമായി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ 24 വയസുകാരന് പതിനേഴു വര്‍ഷം കഠിനതടവും 75,000 രൂപ പിഴയും വിധിച്ചു കോടതി.
ചേര്‍ത്തല വെളിയില്‍ പറമ്ബില്‍ വീട്ടില്‍ അഖിലി(24)നെയാണ് ആലപ്പുഴ സ്‌പെഷല്‍ കോടതി ജഡ്‌ജി ആഷ്. കെ. ബാല്‍ ശിക്ഷ വിധിച്ചത്.
കുട്ടിയുടെ വീടിനുടുത്ത് ആളൊഴിഞ്ഞ വീട്ടില്‍ ഇടയ്ക്കിടെ വിളിച്ചു കൊണ്ടുപോയി ലൈംഗിക പീഡനത്തിനിരയാക്കിയെന്നും മൊബൈല്‍ ഫോണില്‍ അശ്ലീല പടങ്ങള്‍ നിർബന്ധിപ്പിച്ച് കാണിച്ചുവെന്നും പരാതിയിൽ പറയുന്നു.ചേര്‍ത്തല പോലീസ് സ്‌റ്റേഷനില്‍ 2017 ല്‍ രജിസ്‌റ്റര്‍ ചെയ്‌ത പോക്‌സോകേസിലാണ് വിധി വന്നത്. കുട്ടിക്കുണ്ടായ ശാരീരിക അസ്വസ്‌ഥത കണ്ട് അമ്മ അന്വേഷിച്ചപ്പോഴാണ് ഈ വിവരം പുറത്തറിയുന്നത്.
പോക്‌സോ നിയമപ്രകാരം 10 വര്‍ഷം കഠിനതടവും 50,000 രൂപയും, ഇന്ത്യന്‍ പീനല്‍ കോഡ് 377 പ്രകാരം ഏഴ് വര്‍ഷം കഠിനതടവും 25,000/ രൂപയും ആണ് ശിക്ഷ. ശിക്ഷ അനുഭവിക്കുന്നതു കൂടാതെ പിഴ ഒടുക്കാത്ത പക്ഷം കൂടുതല്‍ തടവുശിക്ഷ അനുഭവിക്കണം. .