പ്രതിക്ക് വധശിക്ഷ തന്നെ കിട്ടണം, പരാതി ഒന്നും തന്നെയില്ലെന്നും ആലുവയിലെ പെൺകുട്ടിയുടെ അച്ഛൻ

പ്രതിക്ക് വധശിക്ഷ തന്നെ കിട്ടണം, പരാതി ഒന്നും തന്നെയില്ലെന്നും ആലുവയിലെ പെൺകുട്ടിയുടെ അച്ഛൻ

ആലുവ: മകളെ പീഡിപ്പിച്ച് കൊന്ന കേസിൽ കൂടുതൽ പ്രതികളുണ്ടെന്ന് സംശയമുണ്ടെന്ന് അച്ഛൻ.പൊലീസിനും സർക്കാരിനുമെതിരെ ഒരു പരാതിയില്ലെന്നും അന്വേഷണത്തിൽ സംതൃപ്തനാണെന്നും പ്രതിക്ക് മരണ ശിക്ഷ തന്നെ കിട്ടണം എന്നാണ് ആഗ്രഹമെന്നും പെൺകുട്ടിയുടെ അച്ഛൻ മാധ്യമങ്ങളോട് പറഞ്ഞു. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടെങ്കിൽ അവരെ ഉടൻ തന്നെ നിയമത്തിനു മുമ്പിൽ കൊണ്ടുവരണം. പ്രതിക്ക് മരണശിക്ഷ കിട്ടിയാൽ മാത്രമേ നീതി ലഭിക്കൂ.

പൊലീസിനെതിരെയോ സംസ്ഥാന സർക്കാരിനെതിരെയോ പരാതിയില്ലെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിലും പൊലീസിലും പൂർണ വിശ്വാസമുണ്ട്. തനിക്ക് ആരോടും പരാതിയില്ല. പ്രതിക്ക് ശിക്ഷ ഉറപ്പാക്കിയതിന് മാത്രമേ നാട്ടിലേക്ക് തിരിച്ച് പോകൂവെന്നും അച്ഛൻ പറഞ്ഞു.

അതേസമയം ഇടതുമുന്നണി കൺവീനർ ഇപി ജയരാജൻ ഇന്ന് കുടുംബത്തെ സന്ദർശിച്ചിരുന്നു.അസ്ഫാക് ആലം എന്ന പ്രതി താമസിച്ച മുറിയിലടക്കം കുട്ടിയുടെ വീടിന്റെ പരിസരത്ത് എക്സൈസ് സംഘം പരിശോധന നടത്തുന്നുണ്ട്. ഈ ക്യാമ്പുകളിൽ മയക്കുമരുന്ന് അടക്കമുള്ള ലഹരി ഉപയോഗം കണ്ടെത്താൻ വേണ്ടിയാണ് പരിശോധന.

Leave a Reply