രാജ്യത്ത് വീണ്ടും അരുംകൊല; ലിവ് ഇൻ പാർട്ണറെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി, ശരീരഭാ​ഗങ്ങൾ കുക്കറിൽ തിളപ്പിച്ചു; ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട്

രാജ്യത്ത് വീണ്ടും അരുംകൊല; ലിവ് ഇൻ പാർട്ണറെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി, ശരീരഭാ​ഗങ്ങൾ കുക്കറിൽ തിളപ്പിച്ചു; ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട്

മുംബൈയിൽ വീണ്ടും അരുംകൊല. മുംബൈയിലെ മിരാ റോഡിലെ വാടക അപ്പാർട്ട്‌മെന്റിലാണ് രാജ്യത്തെ നടുക്കിയ മറ്റൊരു അരും കൊലപതാകം നടന്നിരിക്കുന്നത്. അപ്പാർട്ട്‌മെന്റിൽ 56 കാരനാണ് ലിവ്-ഇൻ പങ്കാളിയെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ശരീരഭാ​ഗങ്ങൾ കുക്കറിൽ തിളപ്പിച്ചത്.

മനോജ് സഹാനി എന്നയാളാണ് ഈ ക്രൂര കൊലപാതകം നടത്തിയത്. ഗീതാ നഗർ ഫേസ് ഏഴിലെ ഫ്ലാറ്റിൽ താമസിക്കുന്ന സരസ്വതി വൈദ്യ (36) എന്ന തന്റെ ലിവ് ഇൻ പാർട്ണറെയാണ് ഇയാൾ ക്രൂര കൊലപതകത്തിന് ഇരയാക്കിയത്. സരസ്വതിയെ കൊലപ്പെടുത്തിയ ശേഷം മരം മുറിക്കുന്ന യന്ത്രം ഉപയോഗിച്ച് ശരീര ഭാഗങ്ങൾ മുറിക്കുകയും ശേഷം കുക്കറിലിട്ട് തിളപ്പിക്കുകയുമായിരുന്നു.

കഴിഞ്ഞ മൂന്ന് വർഷമായി മനോജ് സഹാനിയോടൊപ്പമാണ് താമസം. ഫ്‌ളാറ്റിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് പ്രദേശവാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്. ബോരിവാലിയിൽ ചെറിയ കട നടത്തുകയാണ് മനോജ്.

പരാതിയെ തുടർന്ന് പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് ഇയാളുടെ വീട്ടിൽ നിന്ന് അഴുകിയ ശരീരഭാഗങ്ങൾ കണ്ടെത്തിയത്. മൂന്നോനാലോ ദിവസം മുമ്പാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു. മനോജ് സഹാനിയും സരസ്വതി വൈദ്യയും ലിവ് ഇൻ റിലേഷനായിരുന്നു. അഭിപ്രായ വ്യത്യാസത്തിന്റെ പേരിൽ ദമ്പതികൾ തമ്മിൽ വഴക്കുണ്ടാകുകയും മനോജ് യുവതിയെ കൊലപ്പെടുത്തുകയുമായിരുന്നു.

മൃതദേഹം കഷ്ണങ്ങളാക്കി മുറിക്കുകയും കുക്കറിൽ തിളപ്പിക്കുകയും ചെയ്തു. തെളിവുകൾ മറച്ചുവെക്കാൻ പ്രതി ശ്രമിച്ചെന്നും പൊലീസ് അറിയിച്ചു. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

Leave a Reply