പുരുഷനും രക്ഷയില്ല; 31 കാരനെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

പുരുഷനും രക്ഷയില്ല; 31 കാരനെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

പുരുഷനും രക്ഷയില്ല എന്ന് തെളിയിക്കുന്ന ഒരു വാർത്ത പുറത്ത് വരികയാണ് മുംബൈയിൽ നിന്നും. മുംബൈയിൽ 31 കാരനെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിലായിരിക്കുകയാണ്. ശനിയാഴ്ച രാത്രി മുംബൈയിലെ ഘാട്‌കോപ്പറിലെ സബർബൻ ഏരിയയിലാണ് സംഭവം.

യാത്രക്കൂലി നൽകുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നാണ് മദ്യലഹരിയിലായിരുന്ന യാത്രക്കാരനെ ഓട്ടോറിക്ഷ ഡ്രൈവർ ലൈംഗികമായി പീഡിപ്പിച്ചത്. സംഭവത്തെ തുടർന്ന് 25 കാരനായ ഓട്ടോഡ്രൈവറെ മുബൈ പൊലീസ് അറസ്റ്റ് ചെയ്തു.

മദ്യപിച്ച് അബോധാവസ്ഥയിലായ യാത്രക്കാരൻ പോകാൻ ഉദ്ദേശിച്ച സ്ഥലത്തെകുറിച്ച് ആശയക്കുഴപ്പത്തിലായതാണ് സംഭവങ്ങളുടെ തുടക്കം. യാത്രക്കാരൻ ഓട്ടോ ഡ്രൈവറോട് വിവിധ സ്ഥലങ്ങളിലേക്ക് പോകാൻ പറഞ്ഞു. പലസ്ഥലങ്ങളിലും പോയി ഒരു മണിക്കൂറിന് ശേഷം യാത്രക്കാരൻ റിക്ഷയിൽ നിന്ന് ഇറങ്ങി. ഡ്രൈവർ 250 രൂപ കൂലിയായി നൽകണമെന്ന് ആവശ്യപ്പെട്ടപ്പോൾ, യാത്രക്കാരൻ 100 രൂപ നൽകിയതാണ് തർക്കത്തിന് കാരണമായത്.

തർക്കം മൂർച്ഛിച്ചപ്പോൾ, ഡ്രൈവർ യാത്രക്കാരനെ ബലമായി പിടിച്ചുകൊണ്ടുപോയി അടുത്തുള്ള പൂന്തോട്ടത്തിലേക്ക് കൊണ്ടുപോയി സമ്മതമില്ലാതെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് ഇരയാക്കുകയായിരുന്നു. തുടർന്ന് ബാങ്കിന്റെ എടിഎം കൗണ്ടറിലേക്ക് ഓട്ടോ വിടുകയും ബാക്കി 200 രൂപ പിൻവലിക്കാൻ നിർബന്ധിപ്പിക്കുകയും ചെയ്തു. പോകുന്നതിന് മുമ്പ് ഡ്രൈവർ ഇയാളുടെ മൊബൈൽ ഫോണും എടിഎം കാർഡും തട്ടിയെടുത്തതായും 31 കാരൻ പരാതിയിൽ ചൂണ്ടിക്കാട്ടി.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 377 ( പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധം), 394 (കവർച്ച നടത്തുന്നതിൽ സ്വമേധയാ മുറിവേൽപ്പിക്കൽ) എന്നിവ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം ഡ്രൈവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.

Leave a Reply