ലക്‌നൗ: ഉത്തർപ്രദേശില്‍ മിന്നലാക്രമണത്തില്‍ 38 പേർ മരിച്ചു. ഒറ്റദിവസം വ്യത്യസ്തയിടങ്ങളില്‍ ഉണ്ടായ മിന്നലാക്രമണത്തിലാണ് 38 പേർ മരിച്ചത്.
നിരവധി പേർക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മിന്നലേറ്റവരെല്ലാം തുറസ്സായ സ്ഥലത്ത് നില്‍ക്കുന്നവരായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
മരണമടഞ്ഞവരില്‍ കുട്ടികളടക്കമുള്ള ഭൂരിഭാഗം പേർ ഫാമില്‍ ജോലി ചെയ്യുമ്ബോഴോ മത്സ്യബന്ധനത്തിനിടയിലോ ഇടിമിന്നലേറ്റവരാണ്. സുല്‍ത്താൻപൂരില്‍ ഏഴ് പേരാണ് മരിച്ചത്. ഇതില്‍ മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു. കൃഷിക്കിടയിലും, വെള്ളമെടുക്കാനും മറ്റും പോകുമ്ബോളായിരുന്നു ഇവർക്ക് ഇടിമിന്നലേറ്റത്. മഴയെ തുടർന്ന് മരത്തിനടിയില്‍ കയറിനിന്ന സ്ത്രീയ്ക്കും ഇടിമിന്നലേറ്റു.
പ്രതാപ്ഗഡ്, സുല്‍ത്താൻപൂർ, ചന്ദൗലി, മെയിൻപുരി, പ്രയാഗ്‌രാജ്, ഹാഥ്റസ്, വാരാണസി എന്നിവിടങ്ങളിലാണ് മിന്നലാക്രമണമുണ്ടായത്. കനത്ത മഴയും വെള്ളപ്പൊക്കവും മൂലം സംസ്ഥാനം ദുരിതമനുഭവിക്കുന്നതിനിടെയാണ് മിന്നലാക്രമണം ഇത്രയേറെ ആളുകളുടെ ജീവനെടുത്തിരിക്കുന്നത്.