ചന്ദ്രഗിരി മേൽപറമ്പിന് ഇനി പുതിയ മുഖം                                 പുതിയ ലോഗോ റീ ലോഞ്ച് ചെയ്തു.

ചന്ദ്രഗിരി മേൽപറമ്പിന് ഇനി പുതിയ മുഖം പുതിയ ലോഗോ റീ ലോഞ്ച് ചെയ്തു.

ജില്ലയുടെ സാമൂഹിക- സാംസ്‌കാരിക- കായിക രംഗത്ത് കഴിഞ്ഞ 3 പതിറ്റാണ്ടുകളായി നിറഞ്ഞ് നിന്ന ചന്ദ്രഗിരി മേല്പറമ്പിന് ഇനി പുതിയ മുഖം. 1989 ൽ രൂപീകരിച്ച ചന്ദ്രഗിരി ക്ലബ്ബിന്റെ നവീകരിച്ച പുതിയ ലോഗോ ഇന്ന് റീ ലോഞ്ച് ചെയ്തു. ക്ലബ്ബ് ഗൾഫ് മേഖല പ്രസിഡന്റ് മുനീർ പള്ളിപ്പുറം, ഗൾഫ് മേഖല ട്രഷറർ ടിആർ ഹനീഫ്, സെൻട്രൽകമ്മിറ്റി പ്രസിഡന്റ് ശരീഫ് സലാല എന്നിവർ ചേർന്നാണ് പുതിയ ലോഗോ പ്രകാശനം ചെയ്തത്. ജില്ലയിലെ മറ്റ് പ്രമുഖ ക്ലബ്ബുകളായ തമ്പ് മേല്പറമ്പിന്റെ പ്രസിഡന്റ്റ് സൈഫുദ്ധീൻ കട്ടക്കാൽ, ജനറൽ സെക്രട്ടറി പുരുഷോത്തമൻ, ട്രഷറർ ഇ ബി മുഹമ്മദ്‌ മെമ്പർമാരായ അഷ്‌റഫ് എആർ, അമീർ, ജിംഖാന ക്ലബ്ബ് പ്രസിഡണ്ട് ബഷീർ മരവയൽ, യുഎഇ കമ്മിറ്റി അംഗം അസീസ് സിബി, ചന്ദ്രഗിരി ക്ലബ്ബിന്റെ സൗദി, അമേരിക്കൻ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.

ക്ലബ് പ്രസിഡണ്ട് ശരീഫ് സലാല ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ക്ലബ്ബിന്റെ സീനിയർ അംഗവും ഗൾഫ് മേഖല ട്രഷററുമായ ടിആർ ഹനീഫ് ഉദ്ഘാടനവും, ഖാദർ ചട്ടഞ്ചാൽ മുഖ്യപ്രഭാഷണം നടത്തി. മുൻ സെക്രട്ടറി ബിക്കെ മുഹമ്മദ് ഷാ, തമ്പ് മേൽപറമ്പ് സെക്രട്ടറി പുരുഷോത്തമൻ, ജിംഖാന മേൽപറമ്പ് ബഷീർ മരവയൽ എന്നിവർ ചടങ്ങിൽ ആശംസ പ്രസംഗം നടത്തി. ക്ലബ് സെക്രട്ടറി ഡീഗോ നസീർ സ്വാഗതവും ട്രഷറർ രാഘവൻ നന്ദിയും പറഞ്ഞു

Leave a Reply