പ്രസവിച്ചുകിടന്ന യുവതിയെ ഞരമ്പിൽ വായുകുത്തിവെച്ച് കൊല്ലാൻ ശ്രമം; ഭർത്താവിന്റെ പെൺസുഹൃത്ത് പിടിയിൽ

പ്രസവിച്ചുകിടന്ന യുവതിയെ ഞരമ്പിൽ വായുകുത്തിവെച്ച് കൊല്ലാൻ ശ്രമം; ഭർത്താവിന്റെ പെൺസുഹൃത്ത് പിടിയിൽ

തിരുവല്ല : പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവ ശേഷം ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതിയെ ഇഞ്ചക്ഷൻ ചെയ്തു കൊലപ്പെടുത്താൻ ശ്രമിച്ചത് ഞെട്ടിക്കുന്ന സംഭവം. കായംകുളം പുല്ലുകുളങ്ങര സ്വദേശി അനുഷയെ (25) പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കായംകുളം കരിയിലക്കുളങ്ങര സ്വദേശി സ്നേഹയെ ഇഞ്ചക്ഷൻ ചെയ്ത് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ് . എയർ എംബോളിസം മാർഗത്തിലൂടെ സിറിഞ്ചിൽ നിന്നും വായു ധമനികളിൽ കയറ്റി കൊല്ലാനായിരുന്നു ശ്രമം. നഴ്സിന്റെ വേഷം ധരിച്ച് വധശ്രമം നടത്തിയ പ്രതി കായംകുളം സ്വദേശി അനുഷ പൊലീസ് കസ്റ്റഡിയിലാണുളളത്. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. പിടിയിലായ അനുഷ സ്നേഹയുടെ ഭർത്താവിൻറെ വനിതാ സുഹൃത്ത് ആണെന്നാണ് ലഭിക്കുന്ന വിവരം. പിടിയിലായ അനുഷ ഫാർമസിസ്റ്റ് കോഴ്സ് പൂർത്തിയാക്കിയതാണ്. നഴ്സിന്റെ വേഷം ധരിച്ചെത്തിയാണ് അനുഷ ആശുപത്രി മുറിക്കുള്ളിൽ കയറിക്കൂടിയത്. 

പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവിച്ച് കിടന്ന യുവതിക്ക് നേരെ വധശ്രമം ഉണ്ടായതിന്റെ ഞെട്ടലിലാണ് നാട്. സിനിമകളെ വെല്ലുന്ന പദ്ധതിയിലാണ് പ്രതി പുല്ലകുളങ്ങര കണ്ടല്ലൂര്‍ വെട്ടത്തേരില്‍ കിഴക്കേതില്‍അനുഷ ( 25) ആശുപത്രിക്ക് ഉള്ളിലേക്ക് എത്തുന്നത്. നേഴ്‌സിന്റെ വേഷത്തില്‍ ആശുപത്രിക്കുള്ളില്‍ കടന്ന പ്രതിയുടെ വധശ്രമം ജീവനക്കാരുടെ സമയോചിതമായ ഇടപെടലാണ്  പൊളിച്ചത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. പ്രസവ ശേഷം ഡിസ്ചാര്‍ജായ പെണ്‍കുട്ടിയും അമ്മയും റൂമില്‍ വിശ്രമിക്കുന്നതിനിടയിലായിരുന്നു. പെണ്‍കുട്ടിയുടെ ഭര്‍ത്താവിന്റെ പെണ്‍സുഹൃത്ത് അനുഷ നേഴ്‌സിന്റെ വേഷത്തിലാണ് കുത്തിവെയ്പ്പിനായി എത്തുന്നത്. എന്നാല്‍ തുടക്കത്തില്‍ തന്നെ വിഷയം ശ്രദ്ധയില്‍പ്പെട്ട ജീവനക്കാര്‍ ചോദ്യം ചെയ്തതോടെയാണ് സംഭവം പുറത്താകുന്നത്. പ്രതി അവിവാഹിതയാണ്.ഫാര്‍മസിസ്റ്റായി മുന്‍പരിചയമുള്ള പ്രതി എയര്‍ എംബ്ലോസിസം എന്ന സംവിധാനത്തിലൂടെയാണ് കൊലപാതകം പദ്ധതിയിട്ടത്. 

Leave a Reply