ഓട്ടോ സ്റ്റാൻഡിന് സമീപം നഗ്നരായി നിന്ന് മൂത്രമൊഴിച്ചു; ചോദ്യം ചെയ്ത ഡ്രൈവർമാരെ തല്ലിയോടിച്ചു

ഓട്ടോ സ്റ്റാൻഡിന് സമീപം നഗ്നരായി നിന്ന് മൂത്രമൊഴിച്ചു; ചോദ്യം ചെയ്ത ഡ്രൈവർമാരെ തല്ലിയോടിച്ചു

തിരുവനന്തപുരം ആറ്റിങ്ങൽ ഓട്ടോ സ്റ്റാന്റിലെഡ്രൈവർമാരെ തല്ലിയോടിച്ച്‌ മൂന്നംഗ സംഘം. കെഎസ്ആർടിസി ബസ്റ്റാൻഡിന് സമീപത്തെ ഓട്ടോ സ്റ്റാൻഡിലെത്തിയ മൂവർ സംഘം അവിടെ പൂർണ്ണ നഗ്നരായി നിന്ന് മൂത്രമൊഴിച്ചു. ഇത്‌ ചോദ്യം ചെയ്ത ഓട്ടോ ഡ്രൈവർമാരെ സംഘം തല്ലിയോടിച്ചു.
മൂന്നംഗ സംഘത്തെ ഓട്ടോകാർ ചോദ്യം ചെയ്‌തതോടെ തെറി വിളിച്ചു. തുടർന്ന്‌ യാതൊരു പ്രകോപനവും കൂടാതെ ഡ്രൈർമാരെ കയ്യേറ്റം ചെയ്യാനും ആരംഭിച്ചതോടെ വഴക്ക് അടിയിൽ കലാശിച്ചു. പിന്നീട് വാഹനത്തിൽ കരുതിയിരുന്ന ഹോക്കി സ്റ്റിക്ക് പോലുള്ള തടികൊണ്ട് ഓട്ടോറിക്ഷകൾ അടിച്ചു തകർക്കുകയും ഡ്രൈവർമാരെ ക്രൂരമായി മർദ്ദിക്കുകയും ആയിരുന്നു.
അഞ്ചോളം വരുന്ന ഓട്ടോറിക്ഷകളും സംഘം തല്ലി തകർത്തു. ശേഷം വാഹനവും എടുത്ത് കൊല്ലം ഭാഗത്തേക്ക് ഇവർ കടന്നുകളഞ്ഞു. ഇവർ മൂന്നുപേരും മദ്യപിച്ചിരുന്നതായി തൊഴിലാളികൾ പറയുന്നു.രാത്രി സമയങ്ങളിൽ ഓട്ടോ ഓടിക്കുന്ന തൊഴിലാളികൾക്കാണ് പരിക്കേറ്റത്. കാലിനും നെഞ്ചിനും പരിക്കേറ്റ ബൈജു, രഞ്ജിത്ത്,സുബിൻദാസ്, റഫീഖ്, ഷിബു എന്നീ തൊഴിലാളികൾ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

Leave a Reply