പ്രകോപിതയായി, സംസാരിച്ച്‌ നിൽക്കേ ചെവി കടിച്ചെടുത്തു

പ്രകോപിതയായി, സംസാരിച്ച്‌ നിൽക്കേ ചെവി കടിച്ചെടുത്തു

രണ്ടുപേര്‍ സംസാരിച്ചുനില്‍ക്കുന്നതിനിടെ ഒരാള്‍ മറ്റേയാളുടെ ചെവി കടിച്ചെടുത്തു. കിഴക്കേക്കോട്ടയില്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനു സമീപത്തെ കടയില്‍ ജോലിചെയ്യുന്നയാളുടെ ചെവിയാണ് ട്രാന്‍സ് വുമണ്‍ കടിച്ചെടുത്തത്. വൈകീട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം.

ഇരുവരും സംസാരിക്കുന്നതിനിടെ ട്രാന്‍സ് വുമണ്‍ പെട്ടെന്ന് പ്രകോപിതയായെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.രക്തത്തില്‍ കുളിച്ചുനിന്ന ആളെ ഉടന്‍ മുറിഞ്ഞുവീണ ചെവിയുടെ ഭാഗവുമായി നാട്ടുകാര്‍ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു. സംഭവത്തില്‍ ആരും പരാതി നല്‍കിയിട്ടില്ലെന്ന് ഫോര്‍ട്ട് പോലീസ് പറഞ്ഞു.

Leave a Reply