ബംഗലുരു: മൊബൈല്‍ ചാര്‍ജറിന്റെ അറ്റം വായിലിട്ടു നുണഞ്ഞ എട്ടുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് ഷോക്കേറ്റു മരിച്ചു.
കര്‍ണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ സിദ്ധരദ ഗ്രാമത്തിലെ സന്തോഷ് – സഞ്ജന ദമ്ബതികളുടെ മകള്‍ സാന്നിദ്ധ്യ കാല്‍ഗുത്കറാണ്ഇന്ന് രാവിലെ മരണമടഞ്ഞത്. കുഞ്ഞിന് സമീപം തന്നെ സ്വിച്ച് ഓഫ് ചെയ്യാതെ മൊബൈല്‍ ചാര്‍ജ്ജര്‍ സോക്കറ്റില്‍ കുത്തിയിട്ട നിലയിലായിരുന്നു.
അടുത്ത് കിടന്നു കളിക്കുന്നതിനിടയില്‍ കുഞ്ഞ് മൊബൈല്‍ ചാര്‍ജറിന്റെ വയറില്‍ കയറിപിടിക്കുകയും അത് വായിലിട്ട് നുണയുകയും ചെയ്തതോടെ ഷോക്കേൽക്കുകയായിരുന്നു . അപകടം മനസ്സിലാക്കിയ മാതാപിതാക്കൾ ഉടന്‍ തന്നെ ആശുപത്രിയില്‍ കുട്ടിയെ കൊണ്ടുപോയെങ്കിലും അപ്പോഴേയ്ക്ക് കുഞ്ഞ് മരിച്ചിരുന്നു. കുഞ്ഞിന്റെ മൃതദേഹം പിന്നീട് മോര്‍ച്ചറിയിലേക്ക് മാറ്റി.
ദമ്ബതികളുടെ മൂന്നാമത്തെ മകളായിരുന്നു സാന്നിദ്ധ്യ . പിതാവ് സന്തോഷ് കാല്‍ഗുടക് ഹുബാളി ഇലക്‌ട്രിക് സപ്‌ളൈ കമ്ബനിയായ ഹെസ്‌കോമിലെ ജീവനക്കാരനാണ്. കുഞ്ഞുമരിച്ച വിവരമറിഞ്ഞ് ഇയാള്‍ പണിസ്ഥലത്ത് വെച്ചുതന്നെ കുഴഞ്ഞുവീണു. ഇയാളെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളില്‍ ഒരാളുടെ ജന്മദിന പാര്‍ട്ടി ബുധനാഴ്ച നടത്താന്‍ പദ്ധതിയിട്ട് തയ്യാറെടുപ്പ് നടക്കുമ്ബോഴാണ് അതിദാരുണമായ ഈ സംഭവം നടക്കുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.