സിനിമ മേഖലയിൽ ഇന്നും അന്ത വിശ്വാസങ്ങൾ നിറഞ്ഞ് നിൽക്കുന്നുണ്ട്. ഒരു കാലത്ത് സിനിമയുടെ പേരിടുന്നതും സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിക്കുന്നത് പോലും ജ്യോൽസ്യന്മാരുടെ അടുത്ത് പോയി നോക്കിച്ചിട്ട് ആയിരുന്നു. ഒരു നടന്റെയോ നടിയുടെയോ ആദ്യ ചിത്രം പരാജയപ്പെട്ടാൽ അവരെ പിന്നീട് അടുത്ത സിനിമയിലേക്ക് ക്ഷണിക്കാൻ പല സംവിധായകരുംമടിക്കും.
താരങ്ങളുടെ ഭാവി പ്രവചിച്ച് കൊണ്ട് പല ജ്യോൽസ്യന്മാരും പ്രവചനങ്ങളുമായി എത്താറുണ്ട്. ഇത്തരത്തിൽ ഇപ്പോഴിതാ നടൻ ദിലീപിന്റെ ഭാവി പ്രവചിച്ച് കൊണ്ട് എത്തിയിരിക്കുകയാണ് ഒരു ജ്യോൽസ്യൻ. അഹോരാനന്ദ സ്വാമി എന്ന ജ്യോൽസ്യൻ ആണ് ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത്.
ദിലീപിന് ഇത് വളരെ മോശം സമയം ആണെന്നും, ഇപ്പോൾ സമയത്തിൽ കുറച്ച് മാറ്റം ഉണ്ടെകിലും ഈ ഒരു സമയം വീണ്ടും വരാനുള്ള സാഹചര്യം ഉണ്ടാകാം എന്നും കാവ്യയുടെ നാൾ തിരുവാതിര ആണെന്നും കാവ്യയ്ക്ക് ഭർതൃ യോഗം ഇല്ലെന്നും അത് കൊണ്ട് ദിലീപ് കാവ്യയെ ഉപേക്ഷിക്കുന്നതാണ് ദിലീപിന് നല്ലത് എന്നും ഇദ്ദേഹം പറയുന്നു. താൻ ഇത് പറയുന്നത് കൊണ്ട് ചിലപ്പോൾ തനിക്കെതിരെ സൈബർ ആക്രമണങ്ങൾ ഉണ്ടാകാം എന്നും എന്നാൽ താൻ അത് കാര്യമാക്കുന്നില്ല എന്നുമാണ് ജ്യോൽസ്യൻ പറയുന്നത്. അതെ സമയം മഞ്ജു വാര്യർ സർവ്വ ദൈവാധീനവും നിറഞ്ഞ സ്ത്രീ ആണെന്നും ഇദ്ദേഹം പറയുന്നു.