പ്രേക്ഷകരുടെ പ്രിയ താരമാണ് നൈല ഉഷ. അവതാരകയായി കരിയർ തുടങ്ങിയ നൈല 2014ൽ മമ്മൂട്ടി നായകനായ കുഞ്ഞനന്ദന്റെ കടയിലൂടെ അഭിനയ രംഗത്തും എത്തി. ആർജെ കൂടിയായ നൈല 2004ൽ ദുബൈയിൽ എത്തിയ ശേഷമാണ് ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. പതിനഞ്ച് വർഷമായി ആർജെ രംഗത്തുള്ള നൈല അപ്രതീക്ഷിതമായിയാണ് സിനിമയിൽ എത്തുന്നത്.
സിനിമയിൽ എത്തിയ ശേഷം പുണ്യാളൻ അഗർബത്തീസ് തുടങ്ങിയ ചിത്രങ്ങൾ വിജയിച്ചതോടെ കരിയർ ഉയരുമെന്ന് പ്രതീക്ഷിച്ചെങ്കിലും നല്ല വേഷം ലഭിക്കാത്തതിനെ തുടർന്ന് അഭിനയ ജീവിതത്തിൽ നിന്നും ഇടവളെയെടുത്ത നൈല പൊറിഞ്ചു മറിയം ജോസ് എന്ന ജോഷി ചിത്രത്തിൽ കൂടി വൻ തിരിച്ചുവരവ് നടത്തുകയായിരുന്നു.
എന്നാൽ സിനിമയിൽ എത്തുന്നതിന് മുൻപ് ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിട്ടുണ്ടെന്ന് തുറന്ന് പറയുകയാണ് നൈല. ആദ്യക്കാലത്ത് പാർട്ട് ടൈമായി ഒരു സ്വകാര്യ ചാനലിൽ ജോലി നോകിയെന്നും ഷൂട്ട് ഉള്ളപ്പോൾ തന്നെ വിളിക്കുകയും അങ്ങനെ പോയി വരുകയുമാണ് ചെയ്തിരുന്നതെന്നും എന്നാൽ ഒരിക്കൽ തന്നെ വിളിച്ച് അറിയിക്കാത്തതിനെ തുടർന്ന് ഒരു എപ്പോസിസോഡിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെന്നും പിന്നീട് ബാംഗ്ലൂറിൽ നിന്നും തിരിച്ചെത്തിയ ശേഷം ചാനലിൽ ചെന്നപ്പോൾ ചാനൽ ഹെഡ് തന്നെ എല്ലാവരുടെയും മുന്നിൽ വെച്ച് ചീത്ത വിളിച്ചെന്നും താൻ കരഞ്ഞു പോയെന്നും താരം പറയുന്നു. പിന്നീട് സിനിമയിൽ എത്തി അല്പം അറിയപെട്ട് തുടങ്ങയപ്പോൾ ഇ ചാനലിൽ ഒരു ഷോ ചെയ്യനായി പഴയ ഹെഡ് വീണ്ടും വിളിച്ചെന്നും എന്നാൽ അത് നിരസിച്ചു കൊണ്ടാണ് താൻ പ്രതികാരം ചെയ്തതെന്നും നൈല പറയുന്നു