കല്ലങ്കൈ : സ്നേഹത്തിൻ്റെയും സഹാനുഭൂതിയുടെയും ജീവിതാനുഭവങ്ങളിൽ നിന്ന് പരുവപ്പെടുത്തിയ താണ് ഡോക്ടർ സത്താറിൻ്റെ ഓർമകളുടെ ഇടവഴികൾ എന്ന അനുഭവ കുറിപ്പുക’ളെന്ന് അഡ്വ. വി.എം. മുനീർ പറഞ്ഞു. കല്ലങ്കൈ സൺറോക്ക് ഹാളിൽ ചൗക്കി സന്ദേശം ലൈബ്രറി & റീഡിംഗ് റൂം നടത്തിയ പുസ്തക ചർച്ചയിൽ വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ഡോക്ടറുടെ പുസ്തകം ഒരു വക്കീൽ പരിചയപ്പെടുത്തുന്ന അപൂർവ്വ സൗഭാഗ്യത്തിന് ഇന്നലെ സന്ദേശം ലൈബ്രറി വേദിയൊരുക്കി. പുസ്തകം ചർച്ചചെയ്യാൻ തിരഞ്ഞെടുത്തതിൽ സന്ദേശം ലൈബ്രറിയെ അനുമോദിച്ചുകൊണ്ട് പുസ്തകത്തിലെ ‘റൈൻ റൈൻ ഗോ എവേ ‘ എന്ന ശീർഷകത്തിലുള്ള കുറിപ്പിനെ വിലയിരുത്തി കൊണ്ട് ഡോക്ടർ സത്താറിൻറെ പരിസര നിരീക്ഷണവും ജീവിത വീക്ഷണവും പ്രവർത്തി പരിചയവും എഴുത്തിലേക്ക് കൊണ്ടുവരുന്നതിൽ കാണിച്ച പ്രാവീണ്യത്തെ അഡ്വ:മുനീർ അനുമോദിച്ചു
ഡോ: സത്താറിൽ നിന്ന് ഇനിയും കൂടുതൽ ഗഹനമായ ദാർശനിക മാനങ്ങളുള്ള എഴുത്തുകൾ ഉണ്ടാവട്ടെ എന്നു അദ്ദേഹം ആശംസിച്ചു. മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ . സമീറ ഫൈസൽ ചർച്ച ഉദ്ഘാടനം ചെയ്തു
താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി. പി. ദാമോധരൻ അധ്യക്ഷത വഹിച്ചു. ചർച്ചയിൽ പങ്കെടുത്തു അബൂ ത്വാഇ , എരിയാൽ അബ്ദുല്ല , വേണു കണ്ണൻ, അബ്ദു കാവുഗോളി , ഡോ. ചന്ദ്രൻ, എം.പി.ജിൽ ജിൽ , പി.എ മുഹമ്മദ് കുഞ്ഞി, മൂസ ബാസിത്, ഹനീഫ് കടപ്പുറം , അഷ്റഫ് അലി ചേരങ്കൈ സെഡ്.എ.മൊഗ്രാൽ.സലാംകുന്നിൽ.ഹനീഫ്അടുക്കത്തബയൽ.അബ്ദുല്ല കോട്ടക്കുന്ന്.വിജയകുമാർ രജീഷ്.റിജേഷ്..ബഷീർഗ്യാസ്.എന്നിവർ സംസാരിച്ചു മറുമൊഴിയിൽ,
ഡോ സത്താർ എഴുത്തനുഭവങ്ങൾ പങ്കു വെച്ചു.
എസ് . എച്ച്. ഹമീദ് സ്വാഗതവും സലീം സന്ദേശം നന്ദിയും പറഞ്ഞു.