വീട്ടില്‍ അതിക്രമിച്ചുകയറി പെണ്‍കുട്ടിയെ പിടിച്ചുകൊണ്ടുപോയി; യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്

വീട്ടില്‍ അതിക്രമിച്ചുകയറി പെണ്‍കുട്ടിയെ പിടിച്ചുകൊണ്ടുപോയി; യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്

വീട്ടില്‍ അതിക്രമിച്ചുകയറി പെണ്‍കുട്ടിയെ പിടിച്ചുകൊണ്ടുപോയ സംഭവത്തിൽ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്.ഇടുക്കി തങ്കമണിയിലാണ് സംഭവം.

കൊല്ലം സ്വദേശികളായ അനീഷ് ഖാന്‍, യദുകൃഷ്ണന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.അനീഷിന്റെ ബന്ധുവായ യുവതിയെ പത്തനാപുരം സ്വദേശിയായ രഞ്ജിത്ത് വിവാഹം ചെയ്തിരുന്നു. വീട്ടുകാര്‍ അറിയാതെയായിരുന്നു വിവാഹം. വിവാഹശേഷം ഇരുവരും തങ്കമണിയിലുള്ള രഞ്ജിത്തിന്റെ സഹോദരിയുടെ വീട്ടില്‍ താമസിക്കുകയായിരുന്നു.

അനീഷ് ഖാനും യദുകൃഷ്ണനും പെണ്‍കുട്ടികളുടെ ബന്ധുക്കളും ഉള്‍പ്പെടുന്ന സംഘം വീട്ടില്‍ അതിക്രമിച്ചു കയറി, പെണ്‍കുട്ടിയെ പിടിച്ചുകൊണ്ടുപോയെന്നാണ് പരാതി. ആക്രമണത്തില്‍ രഞ്ജിത്തിന്റെ സഹോദരിക്കും ഭര്‍ത്താവിനും മക്കള്‍ക്കും പരിക്കേറ്റതായും പരാതിയില്‍ പറയുന്നു.

പെണ്‍കുട്ടിയെ ബന്ധുക്കള്‍ കുന്നിക്കോട് പൊലീസ് സ്റ്റേഷനിലും പിന്നീട് പത്തനാപുരം കോടതിയിലും ഹാജരാക്കി. മാതാപിതാക്കളോടൊപ്പം താമസിക്കാനാണ് ഇഷ്ടമെന്ന് അറിയിച്ചതോടെ അവര്‍ക്കൊപ്പം പെണ്‍കുട്ടിയെ വിട്ടു.

Leave a Reply