സുഹൃത്തുക്കൾക്കൊപ്പം ബാഡ്മിന്റണ്‍ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു

സുഹൃത്തുക്കൾക്കൊപ്പം ബാഡ്മിന്റണ്‍ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു

കോഴിക്കോട്: ബാഡ്മിന്റണ്‍ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു. കൊടുവള്ളി നരിക്കുനി പുല്ലാളൂരിലാണ് സംഭവം. അരീക്കര പൊയില്‍ മൊയ്തീന്‍ കോയയുടെയും നഫീസയുടെയും മകന്‍ സുബൈര്‍(45)ആണ് മരിച്ചത്.

കളിക്കുന്നതിനിടെ കുഴഞ്ഞുവീണ യുവാവിനെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല ഭാര്യ: ഹഫ്സത്ത്. മക്കള്‍: ഫാത്തിമ ഹിബ, മുഹമ്മദ് ഹാദി.

Leave a Reply