സൗദി അറേബ്യൻ വനിതയെ പീഡിപ്പിക്കാൻ ശ്രമം; ‘മല്ലു ട്രാവലർ’ക്കെതിരെ പരാതി

സൗദി അറേബ്യൻ വനിതയെ പീഡിപ്പിക്കാൻ ശ്രമം; ‘മല്ലു ട്രാവലർ’ക്കെതിരെ പരാതി

മലയാളി വ്ളോഗർ മല്ലു ട്രാവലർ എന്നറിയപ്പെടുന്ന ഷക്കിർ സുബാനെതിരെ പീഡന പരാതി. സൗദി അറേബ്യൻ വനിതയെ പീഡിപ്പിക്കാൻ ശ്രമിച്ചതിനാണ്‌ പരാതി നൽകിയത്‌. വീഡിയോ എടുക്കാൻ എത്തിയ സമയത്ത്‌ അപമര്യാദയായി പെരുമാറിയതെന്ന് യുവതി ‌പറയുന്നു.

മല്ലു ട്രാവലർ യുവതിയെ കൊച്ചിയിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. ഇൻ്റർവ്യു ചെയ്യാനാണ് വിളിച്ച് വരുത്തിയതെന്ന് പൊലീസ് പറഞ്ഞു.

യുവതിയുടെ പരാതിയിൽ ഷക്കിർ സുബാനെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു. മല്ലു ട്രാവലര്‍ എന്ന യൂ ട്യൂബ് ചാനലിലൂടെ തന്റെ യാത്രയുടെ വിവരങ്ങള്‍ പ്രേക്ഷകരുമായി പങ്കുവെച്ചാണ്കണ്ണൂർ സ്വദേശിയായ ഷക്കിർ പ്രശസ്തനായത്.

Leave a Reply