ഇന്ത്യയുടെ 77-ആം സ്വാതന്ത്ര്യ ദിന ആഘോഷത്തിന്റെ ഭാഗമായി ചന്ദ്രഗിരി ക്ലബ്ബ് മേൽപ്പറമ്പ്
ചന്ദ്രഗിരി ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾക്കായി ഗ്രൂപ്പ്തല ക്വിസ് മൽസരം സംഘടിപ്പിച്ചു.
എട്ടാം ക്‌ളാസ് വിദ്യാർത്ഥികളായ ഷംന ,ഹന്നത് ഹലീമ .ടീം ഒന്നാം സ്ഥാനവും ,പ്ലസ് ടു വിദ്യാർത്ഥികളായ മുഹമ്മദ് ഹമീൻ ,ആയിഷത് റഷാ കെ എം ,ടീം രണ്ടാം സ്ഥാനവും ,പ്ലസ് ഓൺ വിദ്യാർത്ഥികളായ പ്രണയ ആർ ,യാദവ് കൃഷ്ണൻ ,ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി .
ക്വിസ് മൽസര പരിപാടി യു എ ഇ കമ്മീറ്റി ട്രഷറർ ടി ആർ ഹനീഫ ഉൽഘാടനം ചെയ്തു ക്ലബ് പ്രസിഡന്റ് ശരീഫ് സലാല അദ്ധ്യക്ഷത വഹിച്ചു
മുപ്പതോളം കുട്ടികൾ പങ്കെടുത്ത ഈ ക്വിസ് മൽസരത്തിലെ ഒന്നും, രണ്ടും, മൂന്നും സ്ഥാനം നേടിയ ഗ്രൂപ്പുകൾക്ക് ക്യാഷ് അവാർഡും മെമോന്റോയും, പങ്കെടുത്ത കുട്ടികൾക്കെല്ലാം പ്രോൽസാഹന സമ്മാനവും
റൂബി ഡ്രൈവിങ് സ്കൂൾ ചെയർമാൻ ജലീൽ കോയ, സി ബി അസീസ്, പി ടി എ പ്രസിഡന്റ് നസീർ കെ വി ട്ടി, അസ്സൻകുട്ടി, ഷാഫി, നസീം മാഷ് ,നവീൻ മാഷ് , മൈ കെയർ ഡയറക്ടർ ജാബിർ സുൽത്താൻ , ചന്ദ്രഗിരി മെമ്പർ ബഷീർ, ലത്തീഫ് ,ബുക്കാരി, മുനീർ, മുഹമ്മദ് കോളിയടുക്കം എന്നിവർ വിതരണം ചെയ്തു ,
മുനി കടവത്ത് ,ഹാരിസ് ചളയങ്കോട്, അനൂപ് കളനാട് , ആസിഫ് പാറ, ചീച്ചു അബ്ദുറഹിമാൻ, ഹംസ കുരിക്കൾ,
സംഗീത് വള്ളിയോട്, എന്നിവർ പങ്കടുത്തു
ക്വിസ് മാസ്റ്ററായി അബ്ദുൽ ഖാദർ ചെട്ടഞ്ചാൽ , സഹായിയായി താജുദ്ധീൻ മരവയൽ
പരിപാടിയിൽ ക്ലബ് സെക്ക്രട്ടറി സകീർ സ്വാഗതവും, ട്രഷറർ രാഘവൻ നന്ദിയും പറഞ്ഞു…