ഹോട്ടൽ മുറിയിൽ നിന്ന്‌ റിമ മുങ്ങി: സംവിധായകന്റെ വെളിപെടുത്തൽ

ഹോട്ടൽ മുറിയിൽ നിന്ന്‌ റിമ മുങ്ങി: സംവിധായകന്റെ വെളിപെടുത്തൽ

മലയാളത്തിലെ മുൻ നിര നായിക റിമ കല്ലിങ്കൽ വീണ്ടും വിവാദത്തിൽ. സംവിധായകൻ സിബി മലയിൽ നടത്തിയ വെളിപ്പെടുത്തലാണ്‌ നടിയെ കുടുക്കിയത്‌.
ഉന്നം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ റിമയും താനും തമ്മിലുണ്ടായ പ്രശ്നങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് സിബി മലയിൽ. തന്റെ ജീവിതത്തിൽ ആദ്യമായാണ് ഇത്തരത്തിലൊരു സംഭവം ഉണ്ടായത്. ഷൂട്ടിംഗ് സൈറ്റിൽ നിന്നും റിമാ കല്ലിങ്കൽ ആരോടും പാരായാതെ പോകുമായിരുന്നു. ഷൂട്ടിങ്ങിന് വിളിക്കാൻ ഹോട്ടൽ മുറിയിൽ ചെല്ലുമ്പോഴാണ് റിമ പോയ കാര്യം മറ്റുള്ളവർ അറിയുന്നത്.

ഞാൻ അതുവരെ ചെയ്ത സിനിമകളിലെ ഒരു നടിയും ഇങ്ങനെ ചെയ്തിട്ടില്ല. സിനിമ അവർക്ക് ചില സൗകര്യങ്ങൾ ഉണ്ടാക്കി കൊടുക്കുന്നുണ്ട്. അത് കിട്ടി കഴിഞ്ഞാൽ പിന്നെ സിനിമയോട് താല്പര്യം ഉണ്ടാവില്ല. സിനിമയ്ക്ക് പുറത്ത് നിന്ന് കിട്ടുന്ന വലിയ വരുമാനമാണ് ഇങ്ങനെ പോകാൻ അവർക്ക് പ്രേരണയാകുന്നത് പക്ഷെ സിനിമ ഉള്ളത് കൊണ്ടാണ് അവർക്ക് ഇത്തരം അവസരങ്ങൾ വന്നതെന്ന് അവർ ചിന്തിക്കുന്നില്ലെന്നും സിബി മലയിൽ വെളിപെടുത്തി.
ആഷിക് അബുവിന്റെ ഭാര്യയായ താരം നിരവധി സിനിമകളിൽ നായികയായി എത്തിയിട്ടുണ്ട്‌. ഇതിന്‌ മുമ്പും പല വിവാദങ്ങളിലും റിമ കുടുങ്ങിയിട്ടുണ്ട്‌. സംഗീത നിശയുമായി ബന്ധപ്പെട്ട് ഭർത്താവ് ആഷിക് അബുവും റിമയും പണം തട്ടിയതായുള്ള വാർത്തകൾ വന്നിരുന്നു

Leave a Reply