കാമുകനുമായുള്ള ബന്ധം: വീട്ട്‌ നിന്ന്‌ ഇറങ്ങിപോകാൻ പറഞ്ഞ ഭർത്താവിനെ കൊന്നു

കാമുകനുമായുള്ള ബന്ധം: വീട്ട്‌ നിന്ന്‌ ഇറങ്ങിപോകാൻ പറഞ്ഞ ഭർത്താവിനെ കൊന്നു

ഭാര്യയും കാമുകനും ചേർന്ന് പോലീസുകാരനായ ഭർത്താവിനെ കൊലപ്പെടുത്തി. വിശാഖപട്ടണം പോലീസിൽ കോൺസ്റ്റബിളായ രമേശ്കുമാറിനൊണ്‌ കൊന്നത്‌. രമേശ്കുമാറിന്റെ ഭാര്യ ശിവജ്യോതി കാമുകനും അയൽവാസിയുമായ നീല എന്നിവരാണ്‌ പ്രതികൾ.

കഴിഞ്ഞ ദിവസം രാവിലെ രമേശ്കുമാറിനെ ദുരൂഹസാഹചര്യത്തിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അയൽവാസിയായ നീലയുമായി ശിവജ്യോതിക്ക് അവിഹിത ബന്ധമുണ്ടായിരുന്നു. ഇതറിഞ്ഞ രമേശ്കുമാർ ശിവജ്യോതിയോട് ബന്ധത്തിൽ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ രമേശ്കുമാറിനെ അനുസരിക്കാതെശിവജ്യോതി നീലയുമായുള്ള ബന്ധം തുടർന്നു.

അയൽവാസിയുമായുള്ള ബന്ധം തുടരുകയാണെങ്കിൽ വീട്ടിൽ നിന്നും ഇറങ്ങി പോകണമെന്ന് രമേശ്കുമാർ ശിവജ്യോതിയോട് ആവശ്യപെട്ടു. ഇതിന് പിന്നാലെയാണ് കാമുകനുമായി ചേർന്ന് ഭർത്താവിനെ കൊല്ലാൻ പദ്ധതി തയ്യാറാക്കി. ചൊവ്വാഴ്ച രാത്രി ശിവജ്യോതിയും കാമുകനും ചേർന്ന് രമേശ്കുമാറിനെ കൊലപ്പെടുത്തുകയായിരുന്നു.

Leave a Reply