ചന്ദ്രഗിരി ഹൈ സ്‌കൂൾ 89-90 ബാച്ച്‌ കൂട്ടായ്‌മ സംഘടിപ്പിക്കുന്ന വിനോദ യാത്രയുടെ ഫ്‌ളാഗ്ഓഫ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ നിർവയിച്ചു

ചന്ദ്രഗിരി ഹൈ സ്‌കൂൾ 89-90 ബാച്ച്‌ കൂട്ടായ്‌മ സംഘടിപ്പിക്കുന്ന വിനോദ യാത്രയുടെ ഫ്‌ളാഗ്ഓഫ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ നിർവയിച്ചു

മേൽപറമ്പ്: ചന്ദ്രഗിരി ഹൈ സ്‌കൂൾ 89-90 ബാച്ചിൽ പത്താം ക്ലാസ് പഠനം പൂർത്തിയാക്കിയ സഹപാഠികളുടെ കൂട്ടായ്‌മ സംഘടിപ്പിക്കുന്ന വിനോദ യാത്രയ്ക്ക് കളനാട് റെസിഡെൻസിയിൽ വെച്ച് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ ഫ്‌ളാഗ്ഓഫ് ചെയ്തു.

പഴയ സഹപാഠികൾ കുടുംബ സമേദം പുറപ്പെട്ട യാത്ര നിലമ്പൂർ വന മേഖലയിലെ വിനോദ വിജ്ഞാന സ്ഥലങ്ങൾ സന്ദർശിക്കും. യാത്രയുടെ ഓരോ ദിവസങ്ങളിലും മുതിർന്നവർക്കും, കുടുംബിനികൾക്കും, കുട്ടികൾക്കും വേണ്ടി വിവിധങ്ങളായ കലാ പരിപാടികളും, മത്സരങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.

സമാപന ദിവസം റോക്ടെൽ റിസോർട്ടിൽ വിനോദ യാത്രാ സംഘത്തിന്റെ കുടുംബ സംഗമം നടക്കും. 89-90 ബാച്ചിലെ അംഗങ്ങളുടെ വിശ്രമക്കാല ജീവിതം സുരക്ഷിതമാക്കാൻ വേണ്ടി കൂട്ടായ്‌മ ആവിഷ്കരിച്ച ഫിൻപ്രോ ചന്ദ്രഗിരി ഡെവെലോപേർസ് എൽ എൽ പി കമ്പനിയുടെ ലോഗോ പ്രകാശനം പി വി അൻവർ എം എൽ എ നിർവ്വഹിക്കും. തുടർന്ന് നടക്കുന്ന ഇശൽ വിരുന്നിൽ പിന്നണി ഗായകനും മാപ്പിളപ്പാട്ട് രംഗത്തെ നിറ സാനിധ്യവും ചന്ദ്രഗ്രിരി സ്കൂൾ പൂർവ വിദ്യാർത്ഥി യുമായ എം എ ഗഫൂർ, പാവപ്പെട്ട കുടുംബത്തിന് വേണ്ടി തെരുവിൽ പാട്ട് പാടി പ്രശസ്തയായ ആതിര നിലമ്പൂർ തുടങ്ങിയവർ അവതരിപ്പിക്കുന്ന ഗാനമേളയും, മുസ്തഫ പുതിയത്ത് അവതരിപ്പിക്കുന്ന മാജിക് ഷോ തുടങ്ങി വൈവിധ്യമാർന്ന കലാപരിപാടികൾ ഉണ്ടായിരിക്കും.

അതിരാവിലെ നടന്ന ഫ്‌ളാഗ്ഓഫ് ചടങ്ങിൽ ഷാഫി ചെമ്പരിക്ക, ഹനീഫ ടി ആർ, സലിം ചെമ്പരിക്ക, ഹാമിദ് ഒ എ, യാസർ പട്ടം, റഹ്‌മാൻ ഡി എൽ ഐ, ഹകീം ഹാജി കളനാട്, ഫത്താഹ് കളനാട്, ബഷീർ കട്ടക്കാൽ, മൊയ്‌ദീൻ കുഞ്ഞി മെഡിക്കൽ, അഷ്‌റഫ് ഫാറൂഖ്, നിസാർ ചെമ്പരിക്ക, അബ്ദുൽ റഹ്‌മാൻ ചെമ്പരിക്ക, സലിം ബാങ്കോട്, അബ്ദുല്ല കുന്നരിയത്ത് ,ബഷീർ മുത്തലിബ് തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply