ദുരിതാശ്വാസക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന 3 ജില്ലകളിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി

ദുരിതാശ്വാസക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന 3 ജില്ലകളിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി

കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ചൊവ്വാഴ്ച ( ജൂലൈ 11) അവധിയായിരിക്കുമെന്ന് കലക്ടർമാർ അറിയിച്ചു.

കുട്ടനാട് താലൂക്കിലെ സ്കൂളു​കൾക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ പാടശേഖരങ്ങളിലെ മടവീഴ്ച മൂലം വെള്ളക്കെട്ട് രൂക്ഷമായതിനാലും താലൂക്കിലെ മിക്ക സ്‌കൂളുകളിലും ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചുവരുന്നതിനാലുമാണ് അവധി. അതേസമയം മുന്‍നിശ്ചയിച്ച പ്രകാരമുള്ള പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ലെന്നും അധികൃതർ അറിയിച്ചു.

Leave a Reply