പിതാവ് വെട്ടിയ കവുങ്ങ് ദേഹത്ത് വീണ് 9 വയസ്സുകാരന്‍ മരിച്ചു

പിതാവ് വെട്ടിയ കവുങ്ങ് ദേഹത്ത് വീണ് 9 വയസ്സുകാരന്‍ മരിച്ചു

പിതാവ് വെട്ടിമാറ്റുകയായിരുന്ന കവുങ്ങ് ദേഹത്തുവീണ് ഒമ്പതുവയസ്സുകാരന്‍ മരിച്ചു. കണ്ണൂർ പാണപ്പുഴ ആലക്കാട് അബ്ദുല്‍ നാസറിന്റെ മകന്‍ മുഹമ്മദ് ജുബൈര്‍ ആണ് മരിച്ചത്. വീടിന് ഭീഷണിയുയര്‍ത്തി നിന്ന കവുങ്ങ് അബ്ദുല്‍ നാസര്‍ വെട്ടിമാറ്റുമ്പോഴായിരുന്നു അപകടം.

ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഏര്യം വിദ്യാമിത്രം സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു.

Leave a Reply