വിയ്യൂർ ജയിലിൽ കൊടി സുനിയുടെ നേതൃത്വത്തില്‍ സംഘർഷം: ജീവനക്കാർക്കും പരിക്ക്‌

വിയ്യൂർ ജയിലിൽ കൊടി സുനിയുടെ നേതൃത്വത്തില്‍ സംഘർഷം: ജീവനക്കാർക്കും പരിക്ക്‌

വിയ്യൂര്‍ അതിസുരക്ഷാ ജയിലില്‍ സംഘര്‍ഷം. കൊടി സുനിയുടെ നേതൃത്വത്തില്‍ തടവുകാര്‍ ജീവനക്കാരെ അക്രമിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. തടവുകാരുടെ ഇരു സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് ജയിൽ ജീവനക്കാർക്കുനേരെയും അക്രമമുണ്ടായത്.
കൊടി സുനിയുടെ നേതൃത്വത്തിലുള്ള സംഘവും തിരുവനന്തപുരം സ്വദേശികളായ കൊലക്കേസ് പ്രതികളുമായി സംഘര്‍ഷമുണ്ടായിരുന്നു. ഇതിന് പിന്നാലെ ഇവരെ ജയിൽ ഉദ്യോ​ഗസ്ഥർ ഇടപെട്ട് മറ്റൊരു ബ്ലോക്കിലേക്ക് മാറ്റിയിരുന്നു. തുടർന്ന് കൊടി സുനിയും സംഘവും പ്രതികളെ മാറ്റിയ ബ്ലോക്കിലേക്കെത്തി ഇവരെ ആക്രമിക്കുകയായിരുന്നു. കൊലക്കേസ് പ്രതികളിലൊരാൾ സ്വയം പരിക്കേൽപ്പിച്ചതായും വിവരമുണ്ട്.
സംഘര്‍ഷത്തില്‍ നിന്ന് ഇവരെ തടയാൻ ശ്രമിക്കുന്നതിനിടെയാണ് മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റത്. കമ്പിയടക്കമുള്ള ആയുധങ്ങൾ ഉപയോ​ഗിച്ചായിരുന്നു ആക്രമണം. ജയിൽ ഓഫീസിലെ ഫർണിച്ചറുകളും നശിപ്പിച്ചിട്ടുണ്ട്. മൂവരെയും തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്കുകള്‍ ഗുരുതരമല്ല.

Leave a Reply