സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി;5 പേർ അറസ്റ്റിൽ

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി;5 പേർ അറസ്റ്റിൽ

പത്തനംതിട്ട: പാലക്കാട് കല്ലടിക്കോട് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി. കല്ലടിക്കോട് ചെരുളി സ്വദേശി ആഷിക്ക് (23) നെയാണ് ഒരു സംഘം തട്ടിക്കൊണ്ടുപോയതായി പിതാവ് കല്ലടിക്കോട് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് നടന്ന അന്വേഷണത്തിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്ന് രാവിലെ 10.30 നാണ് സംഭവം നടന്നത്. ചെരുളിയിലെ ആഷിക്കിന്റെ വീടിന് സമീപത്ത് നിന്നാണ് തട്ടിക്കൊണ്ടുപോയതായി പറയുന്നത്. ആഷിക്കും പ്രതികളും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഇതിനെ തുടർന്നാണ് യുവാവിനെ തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ മലപ്പുറം സ്വദേശികളായ ലിജു (26), നഹാസ് (26), ശ്രീഹരി (27), കോഴിക്കോട് കുറ്റിയാടി സ്വദേശികളായ ആലിൻ (22), അഖിൽ (27) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം എടക്കരയിലെ പ്രതികളിൽ ഒരാളുടെ വീട്ടിൽ നിന്നാണ് എല്ലാവരെയും കണ്ടെത്തിയത്.

Leave a Reply