കോഴിക്കോട്ടെ സ്‌കൂളിൽ അധ്യാപകർ തമ്മിൽ സംഘർഷം; ഏഴു പേർക്ക് പരിക്കേറ്റു

കോഴിക്കോട്ടെ സ്‌കൂളിൽ അധ്യാപകർ തമ്മിൽ സംഘർഷം; ഏഴു പേർക്ക് പരിക്കേറ്റു

കോഴിക്കോട് എരവന്നൂർ എ.യു.പി സ്‌കൂളിൽ അധ്യാപകർ തമ്മിൽ സംഘർഷം. ഏഴു പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്റ്റാഫ് കൗണ്‍സില്‍ യോഗത്തിനിടെയാണ് അധ്യാപകരുടെ സംഘർഷം.

എന്‍ടിയു ഉപജില്ലാ ട്രഷററും സ്‌കൂളിലെ അധ്യാപികയുമായ സുപ്രീന, ഇവരുടെ ഭര്‍ത്താവ് ഷാജി, ഇതേ സ്‌കൂളിലെ മറ്റ് അധ്യാപകരായ പി.ഉമ്മര്‍, വീ.വീണ, കെ.മുഹമ്മദ് ആസിഫ്, അനുപമ, എം.കെ. ജസ്ല എന്നിവര്‍ക്കാണ് പരിക്കേറ്റത്.

എരവന്നൂര്‍ സ്‌കൂളിലെ അധ്യാപികയായ ഭാര്യ സുപ്രീനയെയും മകനെയും വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാന്‍ എത്തിയതായിരുന്നു മറ്റൊരു സ്‌കൂളിലെ അധ്യാപകനും എന്‍ടിയു ജില്ലാ നേതാവുമായ ഷാജി. ഇയാള്‍ സ്റ്റാഫ് കൗണ്‍സില്‍ യോഗം ചേരുന്നതിനിടെ ആക്രമിച്ചെന്നാണ് മറ്റ് അധ്യാപകര്‍ ആരോപിക്കുന്നത്. എന്നാല്‍ അധ്യാപകര്‍ തങ്ങളെ ആക്രമിച്ചെന്നാണ് സുപ്രീനയുടേയും ഭര്‍ത്താവിന്റേയും ആരോപണം.

Conflict between teachers in Kozhikode school

Leave a Reply