മർഹും ഖത്വീബ് അബ്ദുൽ ഖാദർ മുസ്ല്യാർ വിജ്ഞാനത്തിന്റെയും കാരുണ്യത്തിന്റെയും പ്രതീകം

മർഹും ഖത്വീബ് അബ്ദുൽ ഖാദർ മുസ്ല്യാർ വിജ്ഞാനത്തിന്റെയും കാരുണ്യത്തിന്റെയും പ്രതീകം

മേൽപറമ്പ: മർഹും ഖത്വീബ് അബ്ദുൽ ഖാദർ മുസ്ല്യാർ തന്റെ ജീവിത കാലത്ത് വിജ്ഞാനം കരസ്ഥമാക്കുന്നതിനും, നിർധനരെ ചേർത്ത് പിടിക്കുന്ന തിനും മാത്രം ജീവിച്ച സൂഫി വര്യനായിരുന്നുവെന്നും, അദ്ദേഹത്തെ തിരിച്ചറിയാൻ നാം കൂടുതൽ പഠിക്കേണ്ടിയിരിക്കേണ്ടതുണ്ടെന്നും മർഹും ഖത്വീബ് അബ്ദുൽ ഖാദർ മുസ്ല്യാർ എട്ടാം അനുസ്മരണവും പ്രാർത്ഥന സദസ്സും ഉദ്ഘാടനം ചെയ്തു കൊണ്ട് ഉദുമ പടിഞ്ഞാർ ഖാളി മുഹമ്മദ് കുഞ്ഞി മുസ്ല്യാർ സി.എം. പറയുകയുണ്ടായി.
അഷറഫ് റഹ്മാനി ചൗക്കി അദ്ധ്യക്ഷത വഹിച്ചു. സൈഫുദ്ദീൻ കെ. മാക്കോട് ആമുഖ പ്രസംഗം നടത്തി.അബ്ദുല്ല മുസ്ല്യാർ സി.എം. മുഖ്യപ്രഭാഷണവും , അബ്ദുൽ ബഷീർ ഫൈസി മൗലവി പ്രാർത്ഥനയും നടത്തി.
നാസർ ഫൈസി, അബ്ദുല്ല സഅദി, എന്നിവർ പ്രസംഗിച്ചു .എം.എം കെ ഹനീഫ് നന്ദി പ്രകാശിപ്പിച്ചു.

Leave a Reply