ലോക പ്രമേഹ ദിനത്തോടു അനുബന്ധിച്ച് എച്ച് എൻ സി ഹോസ്പിറ്റൽ ദേളി സൗജന്യ പ്രമേഹ നിർണയ
ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം മേൽപറമ്പ് പോലീസ് സബ് ഇൻസ്‌പെക്ടർ അരുൺ നിർവഹിച്ചു. മേൽപറമ്പ് ടൗൺ,എച്ച് എൻ സി ഹോസ്പിറ്റൽ ദേളി, കാസറഗോഡ് ബസ്സ്റ്റാന്റ് എന്നിവിടങ്ങളിൽ നടന്ന ക്യാമ്പിൽ സൗജന്യ പ്രമേഹ നിർണയം കൂടാതെ ബ്ലഡ് പ്രഷർ പരിശോധനയും ഉണ്ടായിരുന്നു. പ്രസ്തുത ക്യാമ്പിൽ രാഹുൽ മോഹൻ ( അഡ്മിനിസ്ട്രേറ്റർ എച്ച് എൻ സി ഹോസ്പിറ്റൽ ) അധ്യക്ഷത വഹിച്ചു. താജുദ്ധീൻ ( ഫാർമസി ഇൻചാർജ് എച്ച് എൻ സി ഗ്രൂപ്പ് ) അഫീഫ്, ശ്രീജ ടി. ഡി,മെഹ്ഷൂക, റോസ്‌ലി, സുനിത,നയന, കീർത്തന, ഷിറിൻ, അതുല്യ,സ്നേഹ,ശ്രീജ, ജാഫർ തുടങ്ങിയവർ നേതൃത്വം വഹിച്ചു.