നരേന്ദ്ര മോദി കെജ്‌രിവാൾ പോര്‌ തുടരുന്നു: കെജ്‌രിവാളിന്‌ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ്

നരേന്ദ്ര മോദി കെജ്‌രിവാൾ പോര്‌ തുടരുന്നു: കെജ്‌രിവാളിന്‌ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ്

ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാളിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ചാണ് നോട്ടീസ്. പോസ്റ്റില്‍ വ്യാഴാഴ്ച്ച കെജ്‌രിവാള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നല്‍കണം. ബിജെപി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. നവംബര്‍ 10 നാണ് പരാതി നല്‍കിയത്. അദാനിയെയും മോദിയെയും ചേര്‍ത്തുള്ള പോസ്റ്റിനെതിരെയാണ് പരാതി നല്‍കിയത്. മോദിയും കേന്ദ്രസര്‍ക്കാരും ഗൗതം അദാനിക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു ആപ്പിന്റെ എക്‌സ് പേജിലൂടെ പങ്കുവെച്ചത്.

Leave a Reply