ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗ് മോഹൻ റെഡ്ഡിയുടെ സഹോദരിയും മുൻ മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മകളുമായ വൈ.എസ്. ശർമിളയുടെ യുവജന ശ്രമിക റിതു തെലങ്കാന പാർട്ടി (വൈ.എസ്.ആർ.ടി.പി) കോൺഗ്രസിൽ ലയിക്കുന്നു. പാർട്ടി സ്ഥാപകദിനമായ ജൂലൈ എട്ടിന് ലയനം നടക്കുമെന്നാണ് സൂചന.
ലയനം സംബന്ധിച്ച അന്തിമ ചർച്ചകൾക്കായി സോണിയ ഗാന്ധി ഉൾപ്പെടെ കോൺഗ്രസ് നേതാക്കളെ കാണാൻ വ്യാഴാഴ്ച ശർമിള ഡൽഹിയിലെത്തും.തെലങ്കാനയിൽ പ്രവർത്തിക്കാനാണ് ശർമിളക്ക് താൽപര്യമെങ്കിലും സഹോദരൻ ആധിപത്യം പുലർത്തുന്ന ആന്ധ്രപ്രദേശിൽ ശ്രദ്ധകേന്ദ്രീകരിക്കാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്.