ഗോഡൗണിൽ ക്രൂരബലാത്സംഗം, വിവസ്ത്രയായി ഓടി രക്ഷപ്പെട്ട് യുവതി; സുഹൃത്ത് പിടിയിൽ; സംഭവം ഇങ്ങനെ

ഗോഡൗണിൽ ക്രൂരബലാത്സംഗം, വിവസ്ത്രയായി ഓടി രക്ഷപ്പെട്ട് യുവതി; സുഹൃത്ത് പിടിയിൽ; സംഭവം ഇങ്ങനെ

യുവതിയെ ആളൊഴിഞ്ഞ ഗോഡൗണിലെത്തിച്ച്​ ക്രൂര പീഡനത്തിനിരയാക്കിയ യുവാവ്​ അറസ്റ്റിൽ. മണിക്കൂറുകൾ നീണ്ട പീഡനത്തിനിടെ വിവസ്ത്രയായി ഓടി രക്ഷപ്പെട്ട യുവതിയെ നാട്ടുകാരാണ്​ രക്ഷിച്ചത്​. ഗുരുതരമായി പരിക്കേറ്റ യുവതി എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലാണ്​. സംഭവത്തിൽ ആറ്റിങ്ങൽ അവനവഞ്ചേരി സ്വദേശി കിരണിനെ (25) കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തു.

കിരണുമായി നേര​ത്തെ പരിചയമുള്ള യുവതി ശനിയാഴ്ച രാത്രി പത്ത് മണിയോടെ മറ്റൊരു ആൺസുഹൃത്തുമായി ടെക്നോപാർക്കിനുസമീപത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തി. ഇതറിഞ്ഞ കിരൺ അവിടെയെത്തി മർദിച്ചതിന് ശേഷം യുവതിയോട്​ ബൈക്കിൽ കയറാൻ ആവശ്യപ്പെട്ടു. യുവതി വിസമ്മതിച്ചതോടെ ബൈക്കിൽ കയറിയില്ലെങ്കിൽ താൻ ആത്മഹത്യ ചെയ്യുമെന്ന് കിരൺ പറഞ്ഞു. തുടർന്ന്​ ബൈക്കിൽ കയറിയ യുവതിയെ മേനംകുളത്ത്​ എത്തിച്ച്​ മർദിച്ചു.

രാത്രി ഒന്നരയോടെ വെട്ടുറോഡുള്ള കൃഷിഭവന്‍റെ ഗോഡൗണിലെത്തിച്ചു. ഇവിടെ വെച്ച്​ ഞായറാഴ്ച പുലർച്ച അഞ്ച് മണി വരെ ക്രൂരമായി മർദിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. മർദനവും പീഡനവും കിരൺ തന്നെ മൊബൈലിൽ ചിത്രീകരിച്ചു. രാവിലെ അവിടെ നിന്ന്​ വിവസ്ത്രയായി ഓടിയ യുവതിയുടെ നിലവിളികേട്ട് എത്തിയ അയൽവാസിയാണ്​ വസ്ത്രം നൽകിയതും പൊലീസിൽ വിവരമറിയിക്കുകയും ചെയ്തത്​.

പൊലീസ് എത്തി കിരണിനെ കസ്റ്റഡിയിൽ എടുത്തു. ഗുരുതരമായി പരിക്കേറ്റ യുവതിയെ പൊലീസ് എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply