അഞ്ച് വർഷത്തോളം ഭർത്താവിന്റെ സുഹൃത്തിനൊപ്പം താമസം, ഒടുവിൽ കാമുകന്റെ കത്തിക്ക് ഇരയായി യുവതി

അഞ്ച് വർഷത്തോളം ഭർത്താവിന്റെ സുഹൃത്തിനൊപ്പം താമസം, ഒടുവിൽ കാമുകന്റെ കത്തിക്ക് ഇരയായി യുവതി

കീക്കൊഴൂർ പുള്ളിക്കാട്ടിൽപടിയിൽ ഇരട്ടത്തലപനയ്ക്കൽ രജിതമോൾ (27) വെട്ടേറ്റ് മരിച്ച സംഭവത്തിൽ പ്രതി പൊലീസ് പിടിയിൽ. കാമുകനും ഭർത്താവിന്റെ സുഹൃത്തുമായ അതുൽ സത്യനെയാണ് പുതുശ്ശേരി മനയിലെ ആളൊഴിഞ്ഞ വീട്ടിൽ നിന്ന് പിടികൂടിയത്. മരിച്ച രജിത അഞ്ചുവർഷത്തോളം അതുലിന്റെ കൂടെയായിരുന്നു താമസമെന്നും ഇവരുടെ ബന്ധത്തിലുള്ള വിള്ളലാണ് കൊലപാതക കാരണമെന്നും പൊലീസ് പറഞ്ഞു.

അതുലുമായി പിണങ്ങി അടുത്തിടെയാണ് രജിത സ്വന്തം വീട്ടിലേക്ക് വന്നത്. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് കൃത്യത്തിന് പിന്നിലെന്നാണ് വിവരം.

ഭർത്താവ് ഗൾഫിൽ ജോലിക്ക് പോയപ്പോഴാണ് രജിത ഭർത്താവിന്റെ സുഹൃത്താ‍യ അതുലുമായി അടുക്കുന്നതും ഒരുമിച്ച് താമസിക്കുന്നതും. തുടർന്ന് രജിത ജോലിക്കായി വിദേശത്ത് പോയെങ്കിലും അതുൽ ആറുമാസത്തിനുള്ളിൽ തന്നെ നാട്ടിലേക്ക് വിളിച്ചുവരുത്തി. പിന്നീടാണ് ഇവർ തമ്മിലുള്ള പ്രശ്നങ്ങൾ ഉടലെടുത്തത്.

Leave a Reply