വീട്ടിലെ ടെലിവിഷൻ വിൽക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ കുളത്തിലേക്ക് ചാടിയ യുവതിയും രക്ഷിക്കാനിറങ്ങിയ ഭർത്താവും മുങ്ങി മരിച്ചു. മംഗലാപുരം കാർക്കള യെല്ലപ്പൂരിൽ ഇമ്മാനുവൽ സിദ്ധി(40), ഭാര്യ യശോദ (32) എന്നിവരാണ് മരിച്ചത്.
വഴക്കിട്ട ശേഷം വീട്ടിൽ നിന്ന് ഇറങ്ങിയോടി കുളത്തിൽ ചാടിയ ഭാര്യയെ രക്ഷിക്കാനുള്ള ശ്രമത്തിൽ യുവാവും മുങ്ങിപ്പോവുകയായിരുന്നു.