വാട്ട്സ്‌ആപ്പില്‍ സിപിഎമ്മിനെ വിമര്‍ശിച്ചു; അഡ്മിന്‍മാരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച്‌ പോലീസ്

വാട്ട്സ്‌ആപ്പില്‍ സിപിഎമ്മിനെ വിമര്‍ശിച്ചു; അഡ്മിന്‍മാരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച്‌ പോലീസ്

കോട്ടയം ഈരാറ്റുപേട്ട മുനവിൽ വാട്ട്സ്‌ആപ്പ് ഗ്രൂപ്പില്‍ സിപിഎമ്മിനെ വിമര്‍ശിച്ച സംഭവത്തില്‍ അഡ്മിൻമാരോട് സ്റ്റേഷനില്‍ ഹാജരാകാൻ പോലീസ് നിര്‍ദേശം.

“നമ്മുടെ മൂന്നിലവ്’ എന്ന പേരിലുള്ള വാട്ട്സ്‌ആപ്പ് ഗ്രൂപ്പില്‍ സിപിഎമ്മിനെ വിമര്‍ശിക്കുന്ന പോസ്റ്റുകള്‍ ഷെയര്‍ ചെയ്തതാണ് പരാതിക്കിടയാക്കിയത്. സിപിഎം നേതാവ് സതീഷാണ് മേലുകാവ് പോലീസില്‍ പരാതി നല്‍കിയത്.

സംഭവം വാര്‍ത്തയായതോടെ സിപിഎമ്മുമായി ബന്ധപ്പെട്ട കാര്യത്തിനല്ല സുഹൃത്തുക്കള്‍ക്കിടയിലെ തര്‍ക്ക പരിഹാരത്തിനാണ് സ്റ്റേഷനില്‍ വിളിപ്പിച്ചതെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം.

Leave a Reply