അപകീർത്തിക്കേസ്; കർമ ന്യൂസിന് ഡൽഹി ഹൈക്കോടതിയുടെ നോട്ടിസ്

അപകീർത്തിക്കേസ്; കർമ ന്യൂസിന് ഡൽഹി ഹൈക്കോടതിയുടെ നോട്ടിസ്

അപകീർത്തിക്കേസിൽ ഓൺലൈൻ ന്യൂസ് പോർട്ടലായ ‘കർമ ന്യൂസി’ന് നോട്ടിസ്.ഡൽഹി ഹൈക്കോടതിയാണ് നോട്ടീസ് അയച്ചത്. ദേശീയ ഡിജിറ്റൽ ന്യൂസ് പ്ലാറ്റ്‌ഫോമുകളായ ‘ന്യൂസ്‌ലോണ്ട്രി’യും ‘കൺഫ്‌ളുവൻസ് മീഡിയ’യും നൽകിയ പരാതിയിലാണ് കേസ്. ജസ്റ്റിസ് മനോജ് കുമാർ ഒഹ്രിയുടെ ബെഞ്ചിന്റേതാണ് വിധി.

രണ്ടു കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ന്യൂസ്‌ലോണ്ട്രിയും കൺഫ്‌ളുവൻസ് മീഡിയയും ഹൈക്കോടതിയിൽ അപകീർത്തിക്കേസ് കൊടുത്തത്. ഖലിസ്ഥാനി തീവ്രവാദികളാണെന്നും പോപ്പുലർ ഫ്രണ്ടുമായി ബന്ധമുള്ളവരാണെന്നും ആരോപിച്ച് കർമ ന്യൂസ് തങ്ങൾക്കെതിരെ വാർത്ത പ്രസിദ്ധീകരിച്ചുവെന്നാണ് ഇവർ പരാതിയിൽ ചൂണ്ടിക്കാട്ടിയത്.

‘കട്ടിങ് സൗത്ത് 2023’ എന്ന പേരിൽ ദ ന്യൂസ് മിനുട്ടുമായും കേരള മീഡിയ അക്കാദമിയുമായും സഹകരിച്ചു നടത്തിയ പരിപാടിക്കെതിരെയായിരുന്നു വ്യാജപ്രചാരണം. പരിപാടിയെക്കുറിച്ച് വ്യാജങ്ങളും അടിസ്ഥാനരഹിത വിവരങ്ങളും ചേർത്ത് നിരവധി വാർത്തകൾ ചെയ്തതായും പരാതിയിൽ പറയുന്നു.

credit: media one

Leave a Reply