എന്റെ റെക്കോർഡ്‌ നീ തകർക്കുമോ: ധ്യാൻ ശ്രീനിവാസനോട്‌ മമ്മുട്ടിയുടെ ചോദ്യം

എന്റെ റെക്കോർഡ്‌ നീ തകർക്കുമോ: ധ്യാൻ ശ്രീനിവാസനോട്‌ മമ്മുട്ടിയുടെ ചോദ്യം

ഞാൻ സിനിമ മേഖലയിൽ എത്തിയത് നല്ലൊരു സംവിധായകൻ എന്നൊരു പേര് കിട്ടാൻ വേണ്ടിയായിരുന്നു. എന്നാൽ എന്തോ ഞാൻ സ്വാഭാവികമായി നടനായി മാറി യെന്ന ധ്യാൻ ശ്രീനിവാസൻ പറഞ്ഞു. കൊറോണ സമയത്തു ഞാൻ കുറച്ചു സിനിമകൾ കമ്മിറ്റ് ചെയ്യ്തിരുന്നു, അതെല്ലാം ഇപ്പോൾ തീർത്തുവരുകയാണ്.

അവയിൽ ചിലത് പുതുമുഖങ്ങളുടെ ആയിരിക്കും, അവരുടെ കോൺഫിഡൻസ് ആണ് ഇപ്പോൾ ആ ചിത്രം ചെയ്യാൻ പറ്റുന്നതും. ഇപ്പോൾ ഒരു വര്ഷം തന്നെ ഒരുപാടു സിനിമകൾ താൻ ചെയ്യുന്നുണ്ട്, ജയിലർ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്തു ഞങ്ങൾ മമ്മൂട്ടി അങ്കിളിനെ കാണാൻ പോയിരുന്നു, അന്ന് അദ്ദേഹം നൻ പകൽ നേരത്തെ മയക്കം എന്ന ചിത്രം ചെയ്യ്തുകൊണ്ടിരിക്കുകയാണ്.

അന്ന് അദ്ദേഹം തന്നോടൊരു ചോദ്യം ചോദിച്ചു, ഒരു വര്ഷം 34 ഓളം ചിത്രങ്ങൾ ചെയ്യുന്നു എന്നൊരു റെക്കോർഡ് എനിക്കുണ്ട്,അങ്ങനൊരു പേരുള്ള റെക്കോർഡ് എനിക്കുണ്ട് അത് നീ ബ്രേക്ക് ചെയ്യുമോ, എന്നായിരുന്നു എന്നാൽ അതിനെ താൻ പറഞ്ഞ മറുപടി അതിനു വേണ്ടി ശ്രമിക്കുന്നുണ്ട് എന്നാണ്, ശരിയാണ് ഞാൻ അങ്ങനൊരു സിറ്റുവേഷനിലേക്കാണ് പോകുന്നത് ധ്യാൻ പറയുന്നു, സെപ്റ്റംബർ 15 നെ ആണ് ധ്യാനിന്റെ നദികളിൽ സുന്ദരി എന്ന ചിത്രം തീയറ്ററുകളിൽ എത്തുന്നത്.

Leave a Reply