കാസർഗോഡ് : കേരള സർക്കാരിന്റെ പൊതുമേഖല സ്ഥാപനമായ സപ്ലൈകോ വിതരണക്കാരുടെ അംഗീകൃത സംഘടനയായ
സപ്ലൈകോ സപ്ലൈസ് അസോസിയേഷൻ (KSSA ) കാസർഗോഡ് ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു
ചെറുകിട വിതരണക്കാർക്കുള്ള കുടിശ്ശിക എത്രയും വേഗംകൊടുത്തു തീർക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ഇന്നലെ പയ്യന്നൂരിൽ വച്ചു നടന്ന കെ.എസ്.എസ് എ കാസറഗോഡ് ജില്ലാ കമ്മറ്റി ജനറൽ ബോഡി യോഗം സർക്കാരിനോടാവശ്യപ്പെട്ടു. ശ്രീ ഇ പി രാജേഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശ്രീ സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു നിസാർ കെ. സ്വാഗതവും ബി മാധവൻ നന്ദിയും പറഞ്ഞു പുതിയ ഭാരവാഹികളായി ശ്രീ. അനീഷ്. കെ (പ്രസിഡണ്ട് ) ശ്രീ ജാബിർ സുൽത്താൻ എം.സി. ( ജനറൽ സെക്രട്ടറി ) ശ്രീ രാജീവൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.