കാസറഗോഡ് : കാസർഗോഡ് താലൂക്കിൽ 18 വയസ്സ് ആയി ഒരാൾ ലൈസൻസ് എടുക്കാൻ വന്നാൽ ലേണേഴ്സ് എഴുതാൻ 30ദിവസം കാത്തിരിക്കുകയും അത് കഴിഞ്ഞാൽ ഡ്രൈവിംഗ് ടെസ്റ്റ് ന് 45 ദിവസം കൂടി കാത്തിരിക്കേണ്ടി വരുന്നു .ഈ കാലാതാമസം കാരണം ഏറെ പ്രയാസം അനുഭവിക്കുന്നത് രണ്ട്മാസത്തെ ലിവ് ന് വരുന്ന പ്രവാസികൾക്കും കൂടി ആണ് ഇത് മുതലടുത്ത് ചില എജൻ്റ് മാർ അയൽസംസ്ഥാനംആയ കർണ്ണാടകയിൽ നിന്നും ലൈസൻസ് തരപ്പെടുത്തികൊടുക്കുകയും ചെയ്യുന്നു.
ഈ കാരണം കൊണ്ട് കേരളാസർക്കാറിന് വരണ്ടതായ പീസുകൾകൂടിയാണ് നഷ്ടപ്പെടുന്നത് എന്നതും ബഹുമാനപ്പെട്ട ഗതാഗത മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും കാര്യം ബഹുമാനപ്പെട്ട മന്ത്രിക്ക് ബോധ്യപ്പെടുകയും ചെയ്തു ,അപ്പോൾ തന്നെ ട്രാൻസ്ഫോർട്ട് കമ്മിഷണറെ അറിയുക്കുകയും ഇതിന് വേണ്ട തുടർനടപടി എത്രയും പെട്ടന്ന് ചെയ്തു തരുമെന്ന് ഉറപ്പ് നൽകുകയും ചെയ്യതു .
ജനാതിപത്യ കേരള കോൺഗ്രസ് കാസർഗോഡ് ജില്ലാ പ്രസിഡൻറ് സണ്ണി അരമന ,സെക്കട്ടറി രതിഷ് പുതിയപുരയിൽ , ഡ്രൈവിംഗ്സ്ക്കൂൾ ഉടമകളായ FR മേൽപ്പറമ്പ് ,ഗിരിഷ് മുത്തപ്പൻ, സുകുമാരൻ മുത്തപ്പൻ ,പുത്തിച്ച മജ്ർപ്പള്ള , ലോഹിത് മാഷ്റ്റർ ,ശീദേവി രാജേഷ് ,കുഞ്ഞിരാമൻ മാഷ് പൊയ്നാച്ചി ,ഗണേഷ് പ്രസാദ് സാരഥി എന്നിവർ സംബന്ധിച്ചു