നടി എസ്തർ അനിൽ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ‘സെൽഫി’യാണ് പ്രേക്ഷകരുടെ ഇടയിൽ ചർച്ച. ‘‘ഒരു ശരാശരി ഫെയ്സ്ബുക് അമ്മാവന്റെ ഡിപി’’ എന്ന അടിക്കുറിപ്പോടെയാണ് എസ്തർ തന്റെയൊരു സെൽഫി സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. ഈ ചിത്രങ്ങൾക്കൊപ്പം നടിയുടെ ബെംഗളൂരൂ ജീവിതത്തിലെ ചില നിമിഷങ്ങളും പകർത്തിയിട്ടുണ്ട്.
ഇതേ തുടർന്ന് രൂക്ഷ വിമർശനമാണ് നടിക്കു നേരെ ഉയരുന്നത്. കുട്ടി ഉദ്ദേശിച്ചത് ഫൺ ആണെങ്കിലും അങ്ങനെ തോന്നിയില്ലെന്നും ആദ്യമായി ഫോൺ ഉപയോഗിക്കുന്നവർക്ക് സെൽഫി വേണ്ട വണ്ണം എടുക്കാൻ അറിയില്ലായിരിക്കും. നാളെ ഈ കുട്ടിക്കും വയസ്സായി അപ്പോഴത്തെ ടെക്നോളജി മുന്നിൽ വരുമ്പോൾ കാര്യം മനസ്സിലാകുമെന്നും വിമർശകർ അഭിപ്രായപ്പെടുന്നു.
ദൃശ്യം സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ മകളായെത്തി, പ്രേക്ഷകരുടെ മനംകവര്‍ന്ന സുന്ദരിയാണ് എസ്തർ. ദൃശ്യത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളിലും എസ്തർ അഭിനയിച്ചിരുന്നു. മലയാളത്തില്‍ ജാക്ക് ആൻഡ് ജിൽ എന്ന സിനിമയിലാണ് എസ്തര്‍ അനില്‍ അവസാനമായെത്തിയത്.