സോഷ്യൽമീഡിയ ലോകത്തേക്കുള്ള നയൻതാരയുടെ വരവും കാത്തിരിക്കുന്ന ആരാധകരെ സന്തോഷത്തിലാക്കി ആ ദിവസം വന്നെത്തി. ഇൻസ്റ്റഗ്രാം പേജിൽ അരങ്ങേറ്റം കുറിച്ച് താരറാണി. ജവാന്റെ റിലീസിനോടടുത്താണ് നയന്‍താര സോഷ്യല്‍ മീഡിയയില്‍ സജീവമായത്. ആദ്യം തന്റെ ഇരട്ടകുഞ്ഞുങ്ങളുടെ ചിത്രം പങ്കുവച്ച നയന്‍താര പിന്നീട് ജവാന്റെ ട്രെയിലര്‍ പുറത്തുവിട്ടു. വെറും ഒരു മണിക്കൂറിനുള്ളില്‍ നാല് ലക്ഷത്തിലേറെയാണ് നയന്‍സിനെ പിന്തുടരുന്നത്. ആദ്യമായാണ് നയന്‍താര കുഞ്ഞുങ്ങളുടെ മുഖം പ്രേക്ഷകർക്കു പരിചയപ്പെടുത്തുന്നതും.
‘മൈ ഉയിർസ് വെൽകം ടു ഐജി’ എന്നാണ് വിഗ്നേഷ് ശിവന്റെ കമന്റ്. ആദ്യ പോസ്റ്റ് ഒരു റീല്‍ രൂപത്തിലാണ് നയൻസ് പോസ്റ്റ് ചെയ്തത്. നയൻതാരയുടെ വീട്ടിനുള്ളിൽ വച്ചെടുത്ത വിഡിയോയാണിത്. ‘നാൻ വന്തിട്ടെൻ എന്ന് സൊല്ല്’ എന്നാണ് വിഡിയോയ്ക്ക് നയൻസിന്റെ അടിക്കുറിപ്പ്
മലയാള താരങ്ങൾ ഉൾപ്പെടെ നയൻതാരയുടെ ഫോളവേഴ്സ് ലിസ്റ്റിലുണ്ട്. നയൻസ് ഫോളോ ചെയ്യുന്നതാകട്ടെ അഞ്ചു പേരെയും. ഭർത്താവ് വിഗ്നേഷ് ശിവൻ, നടൻ ഷാരൂഖ് ഖാൻ, റൗഡി പിക്ചേഴ്സ്, അനിരുദ്ധ് രവിചന്ദർ, മിഷേൽ ഒബാമ എന്നിവരെയാണ് നയൻതാര ഫോളോ ചെയ്യുന്നത്.