ഭാര്യയുടെ സാരി മോഷ്ടിച്ചയാളെ വെടിവെച്ച്‌ കൊന്നു

ഭാര്യയുടെ സാരി മോഷ്ടിച്ചയാളെ വെടിവെച്ച്‌ കൊന്നു

ഭാര്യയുടെ സാരി മോഷ്ടിച്ചുവെന്നാരോപിച്ച് ഭർത്താവ് അയൽക്കാരനെ വെടിവെച്ചു കൊലപ്പെടുത്തി. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. സാരി മോഷ്ടിച്ചെന്ന് ആരോപിച്ച് സുരക്ഷാ ജീവനക്കാരൻ അയൽവാസിയെ വെടിവെയ്ക്കുകയായിരുന്നു. ഇരുവരും സെക്യൂരിറ്റി ജീവനക്കാരാണ്. പ്രതിയുടെ ഭാര്യ സാരി മോഷ്ടിച്ചതായി ആരോപണം ഉയർത്തിയതിനു പിന്നാലെ നടന്ന വാക്കുതർക്കമാണ് കാെലപാതകത്തിൽ കലാശിച്ചത്.

ബിഹാർ സ്വദേശിയായ പിന്റു കുമാർ ആണ് കൊല്ലപ്പെട്ടത്. പിന്റുവിന്റെ അയൽക്കാരായി ഉത്തർപ്രദേശ് സ്വദേശി അജയ്‌കുമാറും ഭാര്യയ റീനയും താമസിക്കുന്നത്‌. പിന്റുവും അജയനും സുരക്ഷാ ജീവനക്കാരായാണ്‌ ജോലി ചെയ്യുന്നത്‌. ഓഗസ്റ്റ് 15ന് രാത്രി എട്ടുമണിയോടെ അജയ് കുമാർ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയെത്തി. അതേസമയം അയൽവാസിയായ പിന്റു തന്റെ സാരി മോഷ്ടിച്ചതായി അജയന്റെ ഭാര്യ റീന അദ്ദേഹത്തോട് സങ്കടം പറഞ്ഞു.

ഭാര്യയുടെ പരാതി സംബന്ധിച്ച് അജയ് പിന്റുവിനെ വിളിച്ച് സംസാരിച്ചു. എന്നാൽ പലതവണ ചോദിച്ചിട്ടും സാരി മോഷ്ടിച്ചെന്ന ആരോപണം നിഷേധിച്ചു. തുടർന്ന് ഇരുവരും തർക്കം തുടങ്ങി. തർക്കത്തിനൊടുവിൽ അജയ് മുറിയിലേക്ക് പോയി ഇരട്ടക്കുഴൽ തോക്ക് എടുത്തുവരികയായിരുന്നു. തോക്ക് ഉപയോഗിച്ച് അജയ് പിന്റുവിനെ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു.

Leave a Reply