21 പുതിയ സവിശേഷതകളുമായി ഹ്യുണ്ടായ് ക്രെറ്റ, അൽകാസർ അഡ്വഞ്ചർ എഡിഷൻ മോഡലുകൾ ഇന്ത്യയിലെത്തി

21 പുതിയ സവിശേഷതകളുമായി ഹ്യുണ്ടായ് ക്രെറ്റ, അൽകാസർ അഡ്വഞ്ചർ എഡിഷൻ മോഡലുകൾ ഇന്ത്യയിലെത്തി

ഹ്യുണ്ടായ് (Hyundai) തങ്ങളുടെ ജനപ്രിയ വാഹനങ്ങളുടെ അഡ്വഞ്ചർ എഡിഷനുകൾ പുറത്തിറക്കി. ഹ്യുണ്ടായ് ക്രെറ്റ, അൽകാസർ എന്നിവയുടെ അഡ്വഞ്ചർ എഡിഷനുകളാണ് കമ്പനി പുറത്തിറക്കിയത്. 15.17 ലക്ഷം രൂപ മുതൽ 21.23 ലക്ഷം രൂപ വരെയാണ് ഈ വാഹനങ്ങളുടെ എക്സ് ഷോറൂം വില. അഡ്വഞ്ചർ പതിപ്പിന്റെ പരുക്കൻ ഡിസൈനാണ് വാഹനത്തെ ആകർഷകമാക്കുന്നത്. ഹ്യുണ്ടായ് എക്സ്റ്ററിലൂടെ അവതരിപ്പിക്കപ്പെട്ട റേഞ്ചർ കാക്കി നിറത്തിലാണ് ക്രെറ്റ, അൽകാസർ മോഡലുകൾ വരുന്നത്.

ഹ്യുണ്ടായ് ക്രെറ്റ അഡ്വഞ്ചർ എഡിഷൻ 1.5 ലിറ്റർ എൻഎ പെട്രോൾ എഞ്ചിനും 6 സ്പീഡ് മാനുവൽ ഗിയർബോക്സുമുള്ള SX ട്രിമ്മിൽ ലഭ്യമാണ്. ഹ്യുണ്ടായിയുടെ മുൻനിര ഐവിടി ഗിയർബോക്‌സുമായി വരുന്ന SX(O) വേരിയന്റും ക്രെറ്റ അഡ്വഞ്ചർ എഡിഷനിലുണ്ട്. ഹ്യുണ്ടായ് അൽകാസർ അഡ്വഞ്ചർ എഡിഷൻ 1.5-ലിറ്റർ ടർബോ പെട്രോൾ 7 സീറ്റർ വേരിയന്റിൽ ലഭ്യമാകും. ഇതിൽ 6-സ്പീഡ് മാനുവൽ ഉള്ള പ്ലാറ്റിനം, 7-സ്പീഡ് ഡ്യുവൽ-ക്ലച്ച് ട്രാൻസ്മിഷനോടുകൂടിയ സിഗ്നേച്ചർ (O) എന്നീ ട്രിമ്മുകളാമ് ലഭിക്കുക. ഇത് കൂടാതെ 1.5-ലിറ്റർ ഡീസൽ 7-സീറ്റർ വേരിയന്റിലും അൽകാസൽ ലഭിക്കും.

മുകളിൽ സൂചിപ്പിച്ചത് പോലെ ഹ്യുണ്ടായ് ക്രെറ്റ, അൽകാസർ വാഹനങ്ങളുടെ അഡ്വഞ്ചർ എഡിഷൻ റേഞ്ചർ കാക്കി നിറത്തിലാണ് വരുന്നത്. ചുവപ്പ് നിറത്തിലെ ബ്രേക്ക് കാലിപ്പറുകളുള്ള സ്‌പോർട്ടി ബ്ലാക്ക് അലോയ് വീലുകളും ഈ വാഹനങ്ങളിലുണ്ട്. ബ്ലാക്ക് ട്രീറ്റ്‌മെന്റുകൾ ഗ്രിൽ, ORVM, റൂഫ് റെയിലുകൾ, സ്‌കിഡ് പ്ലേറ്റുകൾ, ഷാർക്ക്-ഫിൻ ആന്റിന തുടങ്ങിയ ഘടകങ്ങളിലാണ് കമ്പനി നൽകിയിട്ടുള്ളത്. പിന്നിലെ ഹ്യുണ്ടായ് ലോഗോയും ക്രെറ്റ, അൽകാസർ എന്നെഴുതിയ അക്ഷരങ്ങളും ഡാർക്ക് ക്രോം ഫിനിഷിലാണ് നൽകിയിട്ടുള്ളത്. ഫ്രണ്ട് ഫെൻഡറിൽ അഡ്വഞ്ചർ ബാഡ്ജ് നൽകിയിട്ടുണ്ട്.

ലൈറ്റ് സേജ് ഗ്രീൻ ഇൻസേർട്ടുകളുള്ള, എക്‌സ്‌ക്ലൂസീവ് അഡ്വഞ്ചർ എഡിഷൻ സീറ്റുകളോട് കൂടിയ കറുത്ത ബ്ലാക്ക് നിറത്തിലുള്ള ഇന്റീരിയറുകളാണ് ഹ്യുണ്ടായ് ക്രെറ്റ, അൽകാസൽ അഡ്വഞ്ചർ എഡിഷനുകളുടെ സവിശേഷതകൾ. ക്രെറ്റ, അൽകാസർ അഡ്വഞ്ചർ എഡിഷനുകൾ വരുന്നത് ഡ്യുവൽ ക്യാമറയുള്ള ഡാഷ്‌ക്യാം, റഗ്ഡ് ഡോർ ക്ലാഡിങ്, 3ഡി ഡിസൈനർ അഡ്വഞ്ചർ മാറ്റുകൾ, സ്‌പോർട്ടി മെറ്റൽ പെഡലുകൾ എന്നിവയടക്കമുള്ള 21 പുതിയ സവിശേഷതകളുമായിട്ടാണ്.

ഹ്യുണ്ടായ് അൽകാസർ അഡ്വഞ്ചർ എഡിഷന്റെ 1.5 ടർബോ മാനുവൽ ട്രിം പ്ലാറ്റിനം AE പെട്രോൾ വേരിയന്റിന് 19,03,600 രൂപയാണ് എക്സ് ഷോറൂം വില. വാഹനത്തിന്റെ 1.5 ടർബോ ഡിസിടി സിഗ്നേച്ചർ (O)AE പെട്രോൾ വേരിയന്റിന് 20,63,600 രൂപ എക്സ് ഷോറൂം വിലയുണ്ട്. വാഹനത്തിന്റെ 1.5 മാനുവ ട്രാൻസ്മിഷൻ പ്ലാറ്റിനം AE ഡീസൽ വേരിയന്റിന് 19,99,800 രൂപയാണ് എക്സ് ഷോറൂം വില. 1.5 ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷൻ സിഗ്നേച്ചർ (O) AE ഡീസൽ വേരിയന്റിന് 21,23,500 രൂപ എക്സ് ഷോറൂം വിലയുണ്ട്.

ഹ്യുണ്ടായ് ക്രെറ്റ അഡ്വഞ്ചർ എഡിഷന്റെ 1.5 MPi MT SX AE പെട്രോൾ വേരിന്റിന് ഇന്ത്യയിൽ 15,17,000 രൂപയാണ് എക്സ് ഷോറൂം വില. ക്രെറ്റ 1.5 MPi IVT SX(O) AE പെട്രോൾ വേരിയന്റിന് 17,89,400 രൂപ വിലയുണ്ട്. ക്രെറ്റ, അൽകാസൽ എന്നിവയുടെ അഡ്വഞ്ചർ എഡിഷനുകൾ വാഹനങ്ങളുടെ വിൽപ്പന വർധിപ്പിക്കുമെന്ന് ഉറപ്പാണ്. പുതിയ നിറങ്ങളും ഡാഷ് ക്യാമറ അടക്കമുള്ള സവിശേഷതകളും ആളുകളെ ആകർഷിക്കും.

Leave a Reply